Skip to content

അയ്യരും കൂട്ടരും ഫൈനലിലേക്ക്, ഹൈദരാബാദിനെ തകർത്തത് 17 റൺസിന്

സൺറൈസേഴ്‌സ് ഹൈദരാബാദിനെ 17 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ കലാശപോരിലേക്ക് യോഗ്യത നേടി ഡൽഹി ക്യാപിറ്റൽസ്. ഐ പി എൽ ചരിത്രത്തിൽ ഇതാദ്യമായാണ് ഡൽഹി ഫൈനലിൽ പ്രവേശിക്കുന്നത്.

ക്വാളിഫയറിൽ ഡൽഹി ഉയർത്തിയ 190 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 172 റൺസ് നേടാനെ സാധിച്ചുള്ളൂ. 45 പന്തിൽ 67 റൺസ് നേടിയ കെയ്ൻ വില്യംസണും 16 പന്തിൽ 33 റൺസ് നേടിയ അബ്ദുൽ സമദ് എന്നിവർ ഹൈദരാബാദിന് വേണ്ടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

ഡൽഹിയ്ക്ക് വേണ്ടി കഗിസോ റബാഡ 4 വിക്കറ്റും മാർക്കസ് സ്റ്റോയിനിസ് മൂന്ന് വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ 50 പന്തിൽ 78 റൺസ് നേടിയ ശിഖാർ ധവാൻ, 22 പന്തിൽ 42 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയർ, 27 പന്തിൽ 38 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസ് എന്നിവരാണ് മികച്ച സ്കോറിൽ എത്തിച്ചത്.

നവംബർ 10 ന് നടക്കുന്ന കലാശപോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസുമായി ഡൽഹി ക്യാപിറ്റൽസ് ഏറ്റുമുട്ടും.