Skip to content

ബാംഗ്ലൂർ പുറത്തായതിന് പിന്നിലെ കാരണം വ്യക്തിമാക്കി ബ്രയാൻ ലാറ

പ്രകടനത്തിലെ അസ്ഥിരതയാണ് ഈ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തിരിച്ചടിയായതെന്ന് വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ഒപ്പം വരുന്ന സീസണുകളിൽ ക്യാപ്റ്റൻ കോഹ്ലിയെയും എ ബി ഡിവില്ലിയേഴ്സിനെയും അമിതമായി ആശ്രയിക്കുന്ന പ്രവണതയിൽ ടീം മാറ്റം വരുത്തണമെന്നും ബ്രയാൻ ലാറ പറഞ്ഞു.

തുടർച്ചയായ നാല് മത്സരങ്ങളിൽ പരാജയപെട്ട ബാംഗ്ലൂർ എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് 6 വിക്കറ്റിന് പരാജയപെട്ടതോടെയാണ് ഐ പി എല്ലിൽ നിന്നും പുറത്തായത്.

” അവർ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. എന്നാൽ സ്ഥിരതയോടെ അത് തുടരാൻ അവർക്ക് സാധിച്ചില്ല. പോയിന്റ് ടേബിളിൽ ആദ്യ രണ്ടിലെത്താൻ അവസരമുണ്ടായിരുന്നുവെങ്കിലും അവർക്കതിന് സാധിച്ചില്ല. മുന്നോട്ട് പോകുമ്പോൾ കോഹ്ലിയെയും എ ബി ഡിവില്ലിയേഴ്സിനെയും അമിതമായി ആശ്രയിക്കുന്ന പ്രവണത അവർ മാറ്റേണ്ടതുണ്ട്. ” ബ്രയാൻ ലാറ പറഞ്ഞു.

എലിമിനേറ്ററിൽ 6 വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പരാജയപെട്ടത്. ബാംഗ്ലൂർ ഉയർത്തിയ 132 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ ഹൈദരാബാദ് മറികടന്നു.

44 പന്തിൽ പുറത്താകാതെ 50 റൺസ് നേടിയ കെയ്ൻ വില്യംസനാണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് വേണ്ടി 43 പന്തിൽ 56 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സ് മാത്രമാണ് തിളങ്ങിയത്.