Skip to content

ഡൽഹിയ്ക്കെതിരായ തകർപ്പൻ പ്രകടനം, ചരിത്രനേട്ടത്തിൽ ജസ്പ്രീത് ബുംറ

ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ തകർപ്പൻ പ്രകടനത്തിന് പുറകെ ചരിത്രനേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. മത്സരത്തിൽ നാലോവറിൽ 14 വഴങ്ങി 4 വിക്കറ്റ് ബുംറ നേടിയിരുന്നു. ഇതോടെ ഐ പി എല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടം ബുംറ സ്വന്തമാക്കി.

ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 27 വിക്കറ്റുകൾ ഫൈനൽ കൂടെ ബാക്കിനിൽക്കെ ബുംറ നേടിയിട്ടുണ്ട്. 2017 സീസണിൽ 26 വിക്കറ്റുകൾ നേടിയ ഭുവനേശ്വർ കുമാറിന്റെ റെക്കോർഡാണ് ബുംറ മറികടന്നത്.

ഐ പി എല്ലിലെ ബുംറയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്.

57 റൺസിന് ഡൽഹിയെ പരാജയപെടുത്തിയാണ് മുംബൈ ഇന്ത്യൻസ് ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 201 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 143 റൺസ് നേടാനെ സാധിച്ചുള്ളൂ.