Skip to content

ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡിൽ രോഹിത് ശർമ്മ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന ബാറ്റ്‌സ്മാനെന്ന നാണക്കേടിന്റെ റെക്കോർഡിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ ക്വാളിഫയറിൽ നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് ശർമ്മ പുറത്തായിരുന്നു.

ഇത് പതിമൂന്നാം തവണയാണ് ഐ പി എല്ലിൽ റണ്ണൊന്നും നേടാതെ രോഹിത് ശർമ്മ പുറത്താകുന്നത്. ഇതോടെ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ തവണ ഡക്കിന് പുറത്തായ ബാറ്റ്‌സ്മാനെന്ന നാണക്കേടിന്റെ റെക്കോർഡിൽ ഹർഭജൻ സിങ് , പാർഥിവ് പട്ടേൽ എന്നിവർക്കൊപ്പം രോഹിത് ശർമ്മയെത്തി.

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ബാറ്റ്‌സ്മാന്മാർ

  1. ഹർഭജൻ സിങ് – 13
  2. പാർഥിവ് പട്ടേൽ – 13
  3. രോഹിത് ശർമ്മ – 13
  4. പിയൂഷ് ചൗള – 12
  5. മന്ദീപ്‌ സിങ് – 12
  6. മനീഷ് പാണ്ഡെ – 12
  7. അജിങ്ക്യ രഹാനെ – 12
  8. അമ്പാട്ടി റായുഡു – 12
  9. ഗൗതം ഗംഭീർ – 12

മത്സരത്തിൽ രോഹിത് ശർമ്മ തിളങ്ങിയില്ലെങ്കിലും ഡൽഹിയെ 57 റൺസിന് പരാജയപെടുത്തി മുംബൈ ഇന്ത്യൻസ് ഫൈനലിൽ പ്രവേശിച്ചു.

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 201 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 143 റൺസ് നേടാനെ സാധിച്ചുള്ളൂ.

നാലോവറിൽ 14 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടോവറിൽ 9 റൺസ് വഴങ്ങി 2 വിക്കറ്റ് നേടിയ ട്രെൻഡ് ബോൾട്ടുമാണ് ഡൽഹിയെ തകർത്തത്.

46 പന്തിൽ 65 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസും 33 പന്തിൽ 42 റൺസ് നേടിയ അക്ഷർ പട്ടേലും മാത്രമാണ് ഡൽഹിയ്ക്ക് വേണ്ടി തിളങ്ങിയത്.