Skip to content

ഡൽഹിയെ 57 റൺസിന് പരാജയപെടുത്തി മുംബൈ ഇന്ത്യൻസ് ഫൈനലിൽ

ഐ പി എൽ 2020 ഒന്നാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ 57 റൺസിന് പരാജയപെടുത്തി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 201 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 143 റൺസ് നേടാനെ സാധിച്ചുള്ളൂ.

നാലോവറിൽ 14 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും 2 ഓവറിൽ 9 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തിയ ട്രെൻഡ് ബോൾട്ടുമാണ് ഡൽഹിയെ തകർത്തത്.

46 പന്തിൽ 65 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസും 33 പന്തിൽ 42 റൺസ് നേടിയ അക്ഷർ പട്ടേലും മാത്രമാണ് ഡൽഹിയ്ക്ക് വേണ്ടി തിളങ്ങിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 30 പന്തിൽ 55 റൺസ് നേടിയ ഇഷാൻ കിഷൻ, 38 പന്തിൽ 51 റൺസ് നേടിയ സൂര്യകുമാർ യാദവ്, 25 പന്തിൽ 40 റൺസ് നേടിയ ക്വിന്റൻ ഡീകോക്ക്, 14 പന്തിൽ 37 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ എന്നിവരുടെ മികവിലാണ് മികച്ച സ്കോറിൽ എത്തിയത്.

ഡൽഹിയ്ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ 3 വിക്കറ്റ് വീഴ്ത്തി.