Skip to content

കൊൽക്കത്തയുടെ പ്രതീക്ഷകൾ അവസാനിച്ചു, മുംബൈയെ തകർത്ത് ഹൈദരാബാദ് പ്ലേ ഓഫിൽ

മുംബൈ ഇന്ത്യൻസിനെ 10 വിക്കറ്റിന് പരാജയപെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ് ഐ പി എൽ പ്ലേ ഓഫിൽ പ്രവേശിച്ചു. അതിനിർണായക മത്സരത്തിൽ മുംബൈ ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം 17.1 ഓവറിൽ വിക്കറ്റൊന്നും നഷ്ട്ടപെടാതെ ഹൈദരാബാദ് മറികടന്നു.

58 പന്തിൽ 85 റൺസ് നേടിയ ക്യാപ്റ്റൻ ഡേവിഡ് വാർണറുടെയും 45 പന്തിൽ 58 റൺസ് നേടിയ വൃദ്ധിമാൻ സാഹയുടെ തകർപ്പൻ പ്രകടനമാണ് ഹൈദരാബാദിന് അനായാസ വിജയം സമ്മാനിച്ചത്.

സൺറൈസേഴ്‌സ് മത്സരത്തിൽ വിജയിച്ചതോടെ കൊൽക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനെ 25 പന്തിൽ 41 റൺസ് നേടിയ കീറോൺ പൊള്ളാർഡാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. സൺറൈസേഴ്‌സിന് വേണ്ടി സന്ദീപ് ശർമ്മ മൂന്ന് വിക്കറ്റും ഹോൾഡർ, നദീം എന്നിവർ 2 വിക്കറ്റ് വീതവും റാഷിദ് ഖാൻ ഒരു വിക്കറ്റും നേടി.