Skip to content

പൊരുതി തോറ്റ് സ്റ്റാർസ് ഹീറ്റിന് 15 റൺസിന്റെ വിജയം 

മെൽബൻ സ്റ്റാർസിനെതിരെ ബ്രിസ്ബൻ ഹീറ്റിന് 15 റൺസിന്റെ വിജയം . ഒറ്റക്ക് നിന്ന് പൊരുതിയ സ്റ്റോയിനിസിനും സ്റ്റാർസിനെ വിജയിപ്പിക്കാൻ സാധിച്ചില്ല . ആദ്യം ബാറ്റ് ചെയ്ത ഹീറ്റ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 206 റൺസ് നേടി  . അർധ സെഞ്ചുറി നേടിയ റോസും ബേൻസും 40 റൺസ് നേടിയ ക്യാപ്റ്റൻ മക്കല്ലവും ആണ് ടോപ് സ്‌കോറർമാർ . മറുപടി ബാറ്റിങിന് ഇറങ്ങിയ സ്റ്റാർസിന് തുടക്കത്തിലേ വിക്കറ്റുകൾ നഷ്ട്ടപ്പെട്ടു . 10 റൺസ് എടുത്ത പീറ്റേഴ്സണും 8 റൺസ് എടുത്ത മാക്സ് വെല്ലും നേരത്തെ മടങ്ങി . എന്നാൽ 5 ആം വിക്കറ്റിൽ ഫോക്നർ – സ്റ്റോയിനിസ് കൂട്ടുകെട്ട് സ്റ്റാർസിനെ മുന്നോട്ട് നയിച്ചു . 

സ്റ്റോയിനിസ് 51 പന്തിൽ 99 റൺസ് നേടി പുറത്തായി 6 സിക്സും 6 ഫോറും ആണ് സ്റ്റോയിനിസ് നേടിയത്  . 36 പന്തിൽ 47 റൺസ് എടുത്ത ഫോക്നർ മികച്ച പിന്തുണ നൽകി .  

സ്റ്റോയിനിസ് ആണ് മാൻ ഓഫ് ദി മാച്ച്