Skip to content

ഇന്ത്യയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ഐ പി എല്ലിന് ശേഷം ആരംഭിക്കാനിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന യുവതാരം കാമറോൺ ഗ്രീനിനൊപ്പം പരിക്കേറ്റ മിച്ചൽ മാർഷിന് പകരക്കാരനായി മോയിസസ് ഹെൻറിക്‌സ് നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തി. ആരോൺ ഫിഞ്ചാണ് ടീമിനെ നയിക്കുന്നത്.

ഏകദിന ടി20 പരമ്പരകൾക്കുള്ള ഓസ്‌ട്രേലിയൻ ടീം :

ആരോൺ ഫിഞ്ച് (c), ആഷ്ടൺ അഗർ, അലക്‌സ് കാരി, സീൻ അബോട്ട്, പാറ്റ് കമ്മിൻസ് (vc), കാമെറോൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, മോയിസസ് ഹെൻറിക്‌സ്, മാർനസ് ലാബുഷെയ്ൻ, ഗ്ലെൻ മാക്‌സ്‌വെൽ, ഡാനിയേൽ സാംസ്‌, കെയ്ൻ റിച്ചാർഡ്സൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാത്യു വേഡ്, ഡേവിഡ് വാർണർ, ആഡം സാംപ

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, ശുബ്മാൻ ഗിൽ, കെ എൽ രാഹുൽ (Vc & wk), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷാമി, ഷാർദുൽ താക്കൂർ, നവ്ദീപ് സെയ്നി.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ എൽ രാഹുൽ (vc & wk), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ (wk), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, നവദീപ് സൈനി, ദീപക് ചഹാർ, വരുൺ ചക്രവർത്തി.