Skip to content

ജന്മദിനത്തിൽ തകർപ്പൻ ഫിഫ്റ്റി, അപൂർവ്വനേട്ടത്തിൽ ഡേവിഡ് വാർണർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ജന്മദിനത്തിൽ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന അപൂർവ്വനേട്ടം സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. തന്റെ 34 ആം ജന്മദിനത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ബാറ്റിങിനിറങ്ങിയ ഡേവിഡ് വാർണർ 34 പന്തിൽ 66 റൺസ് നേടിയാണ് പുറത്തായത്.

37 ആം ജന്മദിനത്തിൽ 2012 ഐ പി എൽ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 54 റൺസ് നേടിയ മുൻ ഓസ്‌ട്രേലിയൻ താരം മൈക്ക് ഹസിയാണ് ജന്മദിനത്തിൽ ഐ പി എൽ ഫിഫ്റ്റി നേടിയ ആദ്യ ബാറ്റ്‌സ്മാൻ.

മത്സരത്തിലെ പ്രകടനത്തോടെ ജന്മദിനത്തിൽ ഐ പി എല്ലിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടവും വാർണർ സ്വന്തമാക്കി.

മത്സരത്തിൽ 88 റൺസിനാണ് ഡൽഹി ക്യാപിറ്റൽസിനെ ഹൈദരാബാദ് പരാജയപെടുത്തിയത്. 34 പന്തിൽ 66 റൺസ് നേടിയ ഡേവിഡ് വാർണറുടെയും 45 പന്തിൽ 87 റൺസ് നേടിയ വൃദ്ധിമാൻ സാഹയുടെയും മികവിൽ ഹൈദരാബാദ് ഉയർത്തിയ 220 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് 19 ഓവറിൽ 131 റൺസ് എടുക്കുന്നതിനെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

നാലോവറിൽ വെറും 7 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനാണ് ഡൽഹിയെ തകർത്തത്.

2 വിക്കറ്റ് വീതം നേടിയ സന്ദീപ് ശർമ്മയും ടി നടരാജനും മികച്ച പ്രകടനം പുറത്തെടുത്തു.