Skip to content

ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്നും സൂര്യകുമാർ യാദവിനെ ഒഴിവാക്കിയതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ചീഫ് സെലക്ടർ

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും സൂര്യകുമാർ യാദവിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ ബിസിസിഐ ചീഫ് സെലക്ടർ ദിലിപ് വെങ്സർക്കാർ.

ആഭ്യന്തര ക്രിക്കറ്റിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐ പി എല്ലിലും സ്ഥിരതയാർന്ന പ്രകടനമാണ് സൂര്യകുമാർ യാദവ് കാഴ്‌ച്ചവെച്ചുകൊണ്ടിരിക്കുന്നത്.

” സൂര്യയെ ഒഴിവാക്കിയത് എന്നെ അമ്പരിപ്പിച്ചു, ഇന്ന് ഇന്ത്യയിലെ ഏറ്റവും കഴിവുള്ള ബാറ്റ്‌സ്മാനമാരിൽ ഒരാളാണവൻ. കഴിവിന്റെ അടിസ്ഥാനത്തിലാണെങ്കിൽ ഇന്ത്യൻ ടീമിലെ മികച്ച ബാറ്റ്‌സ്മാന്മാരുമായി ഞാൻ അവനെ താരതമ്യം ചെയ്യും. സ്ഥിരതയോടെ അവൻ റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ടീമിലിടം നേടാൻ ഇതിൽ കൂടുതലെന്താണ് അവൻ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ” വെങ്സർക്കാർ പറഞ്ഞു.

” സൂര്യയിപ്പോൾ അവന്റെ ഏറ്റവും മികച്ച ഫോമിലാണ് കളിക്കുന്നത്. ഫോമും ഫിറ്റ്നസുമല്ല മാനദണ്ഡമെങ്കിൽ പിന്നെന്താണ് ഒരു താരം തെളിയിക്കേണ്ടത്. ആരെങ്കിലും അതെനിക്ക് മനസ്സിലാക്കി തരുമെന്ന് പ്രതീക്ഷിക്കുന്നു ” അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ പി എല്ലിൽ ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്നായി 31.44 ശരാശരിയിൽ 2 ഫിഫ്റ്റിയടക്കം 283 റൺസ് സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, ശുബ്മാൻ ഗിൽ, കെ എൽ രാഹുൽ (Vc & wk), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷാമി, ഷാർദുൽ താക്കൂർ, നവ്ദീപ് സെയ്നി.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ എൽ രാഹുൽ (vc & wk), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ (wk), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, നവദീപ് സൈനി, ദീപക് ചഹാർ, വരുൺ ചക്രവർത്തി.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (vc), ഹനുമ വിഹാരി, ഷുബ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (wk), റിഷഭ് പന്ത് (wk), ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, നവദീപ് സൈനി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, മുഹമ്മദ് സിറാജ്