Skip to content

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന ടി20 ടീമുകളിൽ നിന്നും റിഷാബ് പന്ത് പുറത്ത്

ഐ പി എല്ലിന് ശേഷം ആരംഭിക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമിൽ നിന്നും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത് പുറത്ത്. കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുലാണ് ലിമിറ്റഡ് ഓവർ പരമ്പരകളിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർറാവുക. ടി20 പരമ്പരയ്ക്കുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസണെയും വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ലിമിറ്റഡ് ഓവർ ടീമുകളിൽ നിന്നും പുറത്തായെങ്കിലും ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ വൃദ്ധിമാൻ സാഹയ്ക്കൊപ്പം വിക്കറ്റ് കീപ്പറായി റിഷാബ് പന്ത് ഇടം നേടിയിട്ടുണ്ട്.

ഐ പി എല്ലിൽ ഈ സീസണിൽ 8 മത്സരങ്ങളിൽ നിന്നും 31.00 ശരാശരിയിൽ 217 റൺസ് മാത്രമാണ് പന്തിന് നേടാൻ സാധിച്ചിട്ടുള്ളത്. പരിക്ക് മൂലം ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയെ പര്യടനത്തിൽ ഒഴിവാക്കി. കെ എൽ രാഹുലാണ് രോഹിത് ശർമ്മയുടെ അഭാവത്തിൽ ഏകദിന, ടി20 ടീമുകളുടെ വൈസ് ക്യാപ്റ്റൻ .

ഏകദിന ടീം ;

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, ശുബ്മാൻ ഗിൽ, കെ എൽ രാഹുൽ (Vc & wk), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷാമി, ഷാർദുൽ താക്കൂർ, നവ്ദീപ് സെയ്നി.

ടെസ്റ്റ് ടീം ;

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (വvc), ഹനുമ വിഹാരി, ഷുബ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (wk), റിഷഭ് പന്ത് (wk), ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമദ് നവദീപ് സൈനി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, മുഹമ്മദ് സിറാജ്

ടി20 ടീം ;

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ എൽ രാഹുൽ (vc & wk), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ (wk), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, നവദീപ് സൈനി, ദീപക് ചഹാർ, വരുൺ ചക്രവർത്തി.