Skip to content

ബാംഗ്ലൂരിനെതിരെ ചെന്നൈയ്ക്ക് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 146 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു.

51 പന്തിൽ പുറത്താകാതെ 65 റൺസ് നേടിയ ഋതുരാജ് ഗയ്ക്വാദാണ് ചെന്നൈ സൂപ്പർ കിങ്സിനെ വിജയിപ്പിച്ചത്. അമ്പാട്ടി റായുഡു 27 പന്തിൽ 39 റൺസും ഫാഫ് ഡുപ്ലെസിസ് 13 പന്തിൽ 25 റൺസ് ക്യാപ്റ്റൻ എം എസ് ധോണി 19 റൺസും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ 43 പന്തിൽ 50 റൺസ് നേടിയ വിരാട് കോഹ്ലിയാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. എ ബി ഡിവില്ലിയേഴ്സ് 36 പന്തിൽ 39 റൺസ് നേടി പുറത്തായി.

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി സാം കറൺ മൂന്ന് വിക്കറ്റും ദീപക് ചഹാർ 2 വിക്കറ്റും മിച്ചൽ സാന്റ്നർ ഒരു വിക്കറ്റും നേടി.