Skip to content

പാണ്ഡ്യ ബ്രദേഴ്‌സിന് തന്റെ ജേഴ്സി സമ്മാനമായി നൽകി എം എസ് ധോണി

മുംബൈ ഇന്ത്യൻസിനെതിരായ മത്സരശേഷം തന്റെ ജേഴ്സി ഹാർദിക് പാണ്ഡ്യയ്ക്കും ക്രൂനാൽ പാണ്ഡ്യയ്ക്കും സമ്മാനമായി നൽകി ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്ര സിങ് ധോണി. ഷാർജയിൽ നടന്ന മത്സരശേഷം സഹോദരന്മാരായ ഹാർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും ധോണിയുടെ ജേഴ്സിയുമായി നിൽക്കുന്ന ചിത്രം ഐ പി എൽ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടാണ് പങ്കുവെച്ചത്.

https://twitter.com/IPL/status/1319693036104732673?s=19

നേരത്തെ കോവിഡ് 19 പ്രതിസന്ധികൾക്കിടയിൽ ധോണിയുടെ 39 ആം ജന്മദിനം ആഘോഷിക്കുന്നതായി ചാർട്ടർ വിമാനത്തിൽ ഹർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും റാഞ്ചിയിലെത്തിയിരുന്നു.

നേരത്തെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരശേഷം തന്റെ രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർക്ക് ധോണി നൽകിയിരുന്നു.

മത്സരത്തിൽ ഏകപക്ഷീയ വിജയമാണ് ചെന്നൈയ്ക്കെതിരെ മുംബൈ നേടിയത്. നാലോവറിൽ 18 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ട്രെൻഡ് ബോൾട്ടിന്റെ മികവിൽ ചെന്നൈയെ നിശ്ചിത 20 ഓവറിൽ 114 റൺസിൽ ചുരുക്കികെട്ടിയ മുംബൈ 115 റൺസിന്റെ വിജയലക്ഷ്യം 12.2 ഓവറിൽ മറികടന്നു.