Skip to content

തകർത്താടി മനീഷ് പാണ്ഡെ, രാജസ്ഥാനെതിരെ സൺറൈസേഴ്‌സിന് തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 155 റൺസിന്റെ വിജയലക്ഷ്യം 18.1 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ ഹൈദരാബാദ് മറികടന്നു.

16 റൺസ് എടുക്കുന്നതിനിടെ ഡേവിഡ് വാർണറിനെയും ജോണി ബെയർസ്റ്റോയെയും നഷ്ടമായ ഹൈദരാബാദിനെ മൂന്നാം വിക്കറ്റിൽ 140 റൺസ് കൂട്ടിച്ചേർത്ത മനീഷ് പാണ്ഡെ, വിജയ് ശങ്കർ കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്.

മനീഷ് പാണ്ഡെ 47 പന്തിൽ 4 ഫോറും 8 സിക്സുമടക്കം 83 റൺസും വിജയ് ശങ്കർ 51 പന്തിൽ 52 റൺസും നേടി.

രാജസ്ഥാൻ റോയൽസിന് ജോഫ്രാ ആർച്ചറാണ് 2 വിക്കറ്റും വീഴ്ത്തിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസിന് വേണ്ടി 26 പന്തിൽ 36 റൺസ് നേടിയ സഞ്ജു സാംസൺ മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

വിജയത്തോടെ ഹൈദരാബാദ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തി.