Skip to content

വിരാട് കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഡേവിഡ് വാർണർ

ഐ പി എൽ ചരിത്രത്തിൽ 5,000 റൺസ് പിന്നിടുന്ന ആദ്യ വിദേശ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സൺറൈസേഴ്‌സ് ക്യാപ്റ്റൻ ഡേവിഡ് വാർണർക്ക് സ്വന്തം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ 10 റൺസ് പിന്നിട്ടതോടെയാണ് ഈ നാഴികക്കല്ല് ഡേവിഡ് വാർണർ പിന്നിട്ടത്.

വെറും 135 ഇന്നിങ്സിൽ നിന്നാണ് ഡേവിഡ് വാർണർ 5000 റൺസ് പൂർത്തിയാക്കിയത്. ഇതോടെ 157 ഇന്നിങ്സിൽ നിന്നും 5000 റൺസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടവും ഡേവിഡ്‌ വാർണർ സ്വന്തമാക്കി.

ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ 5,000 റൺസ് നേടിയ ബാറ്റ്‌സ്മാന്മാർ

  1. ഡേവിഡ് വാർണർ – 135 ഇന്നിങ്‌സ്
  2. വിരാട് കോഹ്ലി – 157 ഇന്നിങ്‌സ്
  3. സുരേഷ് റെയ്‌ന – 173 ഇന്നിങ്സ്
  4. രോഹിത് ശർമ്മ – 187 ഇന്നിങ്സ്

മത്സരത്തിൽ 33 പന്തിൽ 47 റൺസ് നേടിയ ഡേവിഡ് വാർണർ ഐ പി എല്ലിൽ ഇതുവരെ 135 മത്സരങ്ങളിൽ നിന്നും 43.05 ശരാശരിയിൽ 4 സെഞ്ചുറിയും 46 ഫിഫ്റ്റിയുമടക്കം 5,037 റൺസ് നേടിയിട്ടുണ്ട്.

ഐ പി എല്ലിൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയിട്ടുള്ള ബാറ്റ്‌സ്മാനും കൂടിയാണ് ഡേവിഡ് വാർണർ.