Skip to content

ഹൈദരാബാദിനെ തകർത്ത് പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി കൊൽക്കത്ത

സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപെടുത്തി പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്.

കൊൽക്കത്ത ഉയർത്തിയ 164 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 33 പന്തിൽ 47 റൺസ് നേടിയ ക്യാപ്റ്റൻ ഡേവിഡ് വാർണറുടെയും 28 പന്തിൽ 36 റൺസ് നേടിയ ജോണി ബെയർസ്റ്റോയുടെയും 19 പന്തിൽ 29 റൺസ് നേടിയ കെയ്ൻ വില്യംസന്റെയും മികവിലാണ് കൊൽക്കത്തയുടെ സ്കോറിന് ഓപ്പമെത്തിയത്.

നാലോവറിൽ 15 റൺസ് മാത്രം 3 വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെർഗുസനാണ് സൂപ്പർ ഓവറിലും കൊൽക്കത്തയുടെ രക്ഷകനായത്. ആദ്യ പന്തിൽ ഡേവിഡ് വാർണറെ പുറത്താക്കിയ ഫെർഗുസൺ തൊട്ടടുത്ത പന്തിൽ 2 റൺ വഴങ്ങിയ ശേഷം മൂന്നാം പന്തിൽ അബ്‍ദുൾ സമദിനെയും വീഴ്ത്തി.

മറുപടി ബാറ്റിങിൽ റാഷിദ് ഖാൻ എറിഞ്ഞ സൂപ്പറോവറിൽ 2 പന്തുകൾ ബാക്കിയാക്കി കൊൽക്കത്ത വിജയം കണ്ടെത്തി.

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ്ചെയ്ത കൊൽക്കത്തയെ 23 പന്തിൽ 34 റൺസ് നേടിയ ഓയിൻ മോർഗനും 14 പന്തിൽ 29 റൺസ് നേടിയ ദിനേശ് കാർത്തിക്കുമാണ് പൊരുതാവുന്ന സ്കോറിൽ എത്തിയത്.