Skip to content

ചെന്നൈ ആരാധകർക്ക് നിരാശ ; ഡൽഹിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ബ്രാവോ…

അഞ്ച് വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപെട്ടത്. ചെന്നൈ ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം അവസാന ഓവറി ലാണ് ഡൽഹി മറികടന്നത്.

സാം കറന്റെ തകർപ്പൻ 19 ആം ഓവറിന് ശേഷം അവസാന ഓവറിൽ 17 റൺസ് വേണമെന്നിരിക്കെ ഡ്വെയ്ൻ ബ്രാവോയ്ക്ക് ഒരോവർ കൂടെ ബാക്കിനിൽക്കെ രവീന്ദ്ര ജഡേജയെയാണ് ധോണി പന്തെറിയാൻ ഏൽപ്പിച്ചത്.

അരക്കെട്ടിനേറ്റ പരുക്കിനെത്തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഡെത്ത് ബോളിങ് വിദഗ്ദ്ധനായ ഡ്വെയ്ൻ ബ്രാവോ കുറച്ച് ദിവസമോ രണ്ടാഴ്ചയോ പുറത്താകാമെന്ന് എന്ന് ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ്. ഡൽഹിക്കെതിരായ മത്സരത്തിൽ അവസാന ഓവർ എറിയാൻ ബ്രാവോ പരിക്കിനെ തുടർന്ന് ലഭിച്ചിരുന്നില്ല. ഇത് തോൽവിക്ക് കാരണമാവുകയും ചെയ്തിരുന്നു.

” അദ്ദേഹത്തിന് (ബ്രാവോ) ഞരമ്പിന് പരിക്കേറ്റതായി തോന്നുന്നു, കളത്തിലിറങ്ങുന്നത് തടയാൻ ഇത് ഗുരുതരമായിരുന്നു, അവസാന ഓവർ എറിയാൻ കഴിയാത്തതിൽ അദ്ദേഹം നിരാശനാണ് .മുന്നോട്ട് പോകുമ്പോൾ അദ്ദേഹത്തെ വീണ്ടും വിലയിരുത്തേണ്ടതുണ്ട്, ഈ ഘട്ടത്തിൽ, കുറച്ച് ദിവസമോ രണ്ടാഴ്ചയോ എടുക്കുമെന്ന് നിങ്ങൾ ഊഹിക്കാം ”ഫ്ലെമിംഗ് പറഞ്ഞു.

” ഡെത്ത് ഓവറിൽ ജഡേജ പന്തെറിയാൻ പദ്ധതിയിട്ടിരുന്നില്ല, എന്നാൽ ബ്രാവോയ്ക്ക് പരിക്കേറ്റതോടെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല. ഞങ്ങൾ പരമാവധി ശ്രമിച്ചു ” അദ്ദേഹം പറഞ്ഞു.