Skip to content

മുംബൈ ഇന്ത്യൻസിന്റെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ക്രൂനാൽ പാണ്ഡ്യ

ഐ പി എൽ പതിമൂന്നാം സീസണിലെ മുംബൈ ഇന്ത്യൻസിന്റെ തകർപ്പൻ പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി കൂനാൽ പാണ്ഡ്യ. സീസണിൽ 8 മത്സരങ്ങളിൽ 6 വിജയം നേടിയ രോഹിത് ശർമ്മയും കൂട്ടരും പോയിന്റ് ടേബിളിൽ ഡൽഹിയ്ക്ക് പുറകിൽ രണ്ടാം സ്ഥാനത്താനുള്ളത്. സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനോടും സൂപ്പറോവറിൽ ബാംഗ്ലൂരിനോടും മാത്രമാണ് മുംബൈ ഇന്ത്യൻസ് പരാജയപെട്ടിട്ടുള്ളത്.

സീസണിന് മുൻപായി നടത്തിയ തയ്യാറെടുപ്പാണ് ടീമിന്റെ മികച്ച പ്രകടനത്തിന് പിന്നിലെന്ന് ക്രൂനാൽ പാണ്ഡ്യ പറഞ്ഞു. യു എ ഇ യിലേക്ക് തിരിക്കുന്നതിന് മുൻപേ ഒരു മാസത്തെ ട്രെയിനിങ് ക്യാമ്പിൽ എല്ലാ താരങ്ങളും പങ്കെടുത്തിരുന്നുവെന്നും ആ ക്യാമ്പ് താരങ്ങൾ തമ്മിൽ ആരോഗ്യപരമായ ബന്ധത്തിന് ഒരുപാട് സഹായിച്ചുവെന്നും ക്രൂനാൽ പാണ്ഡ്യ പറഞ്ഞു.

” തയ്യാറെടുപ്പിലാണ് ഞങ്ങൾ മികച്ചുനിന്നത്. ഇവിടേക്ക് തിരിക്കും മുൻപ് മുംബൈയിൽ നടന്ന ഒരു മാസത്തെ ക്യാമ്പിൽ ടീമിലെ എല്ലാ താരങ്ങളും പങ്കെടുത്തിരുന്നു. ഒരുമിച്ചാണ് ഞങ്ങൾ പരിശീലനം നടത്തിയത്. ഇത് ഓരോരുത്തരെയും വ്യക്തിപരമായി അടുത്തറിയാൻ ഞങ്ങളെ2 സഹായിച്ചു. അതുകൊണ്ട് നിങ്ങൾ ഇപ്പോൾ എന്താണോ കളിക്കളത്തിൽ കാണുന്നത് അത് ഞങ്ങൾ നടത്തിയ തയ്യാറെടുപ്പിന്റെ ഭാഗമാണ്. ”

രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ പറ്റിയും ക്രൂനാൽ പാണ്ഡ്യ മനസ്സുതുറന്നു. രോഹിത് ശർമ്മ സ്‌പെഷ്യൽ ക്യാപ്റ്റനാണെന്നും ബൗളർമാരുടെ കഴിവുകളെ പിന്താങ്ങാൻ അദ്ധേഹം അനുവദിക്കുമെന്നും നിങ്ങൾ എന്ത് ചെയ്യുന്നുവോ അതിനെ പിന്തുണയ്ക്കാൻ അദ്ദേഹമുണ്ടാകുമെന്നും ക്രൂനാൽ പാണ്ഡ്യ പറഞ്ഞു.