Skip to content

സുരേഷ് റെയ്‌നയുടെ റെക്കോർഡ് തകർത്ത് എ ബി ഡിവില്ലിയേഴ്സ്

തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ റോയൽ ചകഞ്ചേഴ്സ് ബാംഗ്ലൂർ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ് കാഴ്ച്ചവെച്ചത്. 22 പന്തിൽ പുറത്താകാതെ ഒരു ഫോറും 6 സിക്സുമടക്കം 55 റൺസ് മത്സരത്തിൽ ഡിവില്ലിയേഴ്സിന്റെ ബാറ്റിൽ നിന്നും പിറന്നു.

ഈ പ്രകടനത്തോടെ ഐ പി എൽ ചരിത്രത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് ഡിവില്ലിയേഴ്സ് സ്വന്തമാക്കി. രാജസ്ഥാനെതിരെ 609 റൺസ് നേടിയിട്ടുള്ള ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌നയുടെ റെക്കോർഡാണ് ഡിവില്ലിയേഴ്സ് തകർത്തത്. ഈ മത്സരത്തിലെ സ്കോർ അടക്കം 648 റൺസ് രാജസ്ഥാൻ റോയൽസിനെതിരെ നേടിയിട്ടുണ്ട്.

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 178 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിലാണ് ബാംഗ്ലൂർ മറികടന്നത്. ഈ സീസണിle ബാംഗ്ലൂരിന്റെ ആറാം വിജയം കൂടിയാണിത്.

രാജസ്ഥാൻ റോയൽസിനെതിരായ ബാംഗ്ലൂരിന്റെ വിജയകരമായ ഏറ്റവും വലിയ റൺചേസ് കൂടിയാണിത്. കൂടാതെ 2010 ന് ശേഷം ഇതാദ്യമായാണ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളിലും രാജസ്ഥാൻ റോയൽസിനെ ബാംഗ്ലൂർ പരാജയപെടുത്തുന്നത്.