Skip to content

മലിംഗയുടെയും സുനിൽ നരെയ്ന്റെയും റെക്കോർഡ് തകർത്ത് കഗിസോ റബാഡ

ഇന്ത്യൻ പ്രീമിയർ ലീഗിൽ 50 വിക്കറ്റുകൾ പൂർത്തിയാക്കി ഡൽഹി ക്യാപിറ്റൽസിന്റെ സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ കഗിസോ റബാഡ.

ഷാർജയിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഫാഫ് ഡുപ്ലെസിസിനെ പുറത്താക്കിയാണ് ഐ പി എല്ലിൽ 50 വിക്കറ്റെന്ന നാഴികക്കല്ല് റബാഡ പിന്നിട്ടത്. 27 മത്സരങ്ങളിൽ നിന്നും ഈ നേട്ടത്തിലെത്തിയ റബാഡ ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റുകൾ നേടുന്ന ബൗളറെന്ന റെക്കോർഡും സ്വന്തമാക്കി.

32 മത്സരങ്ങളിൽ 50 വിക്കറ്റുകൾ നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെസ്റ്റിൻഡീസ് ബൗളർ സുനിൽ നരെയ്ന്റെ റെക്കോർഡാണ് റബാഡ തകർത്തത്.

ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റുകൾ നേടിയ ബൗളർമാർ

കഗിസോ റബാഡ – 27 മത്സരം
സുനിൽ നരെയ്ൻ – 32 മത്സരം
ലസിത് മലിംഗ – 33 മത്സരം
ഇമ്രാൻ താഹിർ – 35 മത്സരം
മിച്ചൽ മക്ലനകൻ – 36 മത്സരം

ഈ സീസണിൽ 9 മത്സരങ്ങളിൽ നിന്നുമായി 19 വിക്കറ്റുകൾ റബാഡ ഡൽഹിയ്ക്കായി നേടി കഴിഞ്ഞു.

മത്സരത്തിൽ 5 വിക്കറ്റിനാണ് ചെന്നൈye ഡൽഹി പരാജയപെടുത്തിയത്. ചെന്നൈ ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം 19.5 ഓവറിൽ ഡൽഹി മറികടന്നു. 58 പന്തിൽ പുറത്താകാതെ 101 റൺസ് നേടിയ ശിഖാർ ധവാനാണ് ഡൽഹിയ്ക്ക് വിജയം സമ്മാനിച്ചത്.