Skip to content

ടി20 കരിയറിലെ ആദ്യ സെഞ്ചുറി നേടി ശിഖാർ ധവാൻ

തന്റെ ടി20 കരിയറിലെ ആദ്യ സെഞ്ചുറിയാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ബാറ്റ്‌സ്മാൻ ശിഖാർ ധവാൻ നേടിയത്. 58 പന്തിൽ പുറത്താകാതെ 14 ഫോറും ഒരു സിക്സുമടക്കം 101 റൺസ് മത്സരത്തിൽ ധവാന്റെ ബാറ്റിൽ നിന്നും പിറന്നു.

ഈ സീസണിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനാണ് ശിഖാർ ധവാൻ. നേരത്തെ കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ ബാംഗ്ലൂരിനെതിരെയും സഹതാരം മായങ്ക് അഗർവാൾ രാജസ്ഥാൻ റോയൽസിനെതിരെയും സെഞ്ചുറി നേടിയിരുന്നു.

ഐ പി എല്ലിൽ ആദ്യ സെഞ്ചുറിയ്ക് മുൻപ് ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ബാറ്റ്‌സ്മാനും കൂടിയാണ് ധവാൻ. 167 മത്സരങ്ങൾ തന്റെ ആദ്യ സെഞ്ചുറിയ്ക്ക് മുൻപായി ധവാൻ കളിച്ചു.