Skip to content

അവസാന ഓവർ ബ്രാവോയ്ക്ക് നൽകാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എം എസ് ധോണി

അഞ്ച് വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപെട്ടത്. ചെന്നൈ ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം അവസാന ഓവറി ലാണ് ഡൽഹി മറികടന്നത്.

സാം കറന്റെ തകർപ്പൻ 19 ആം ഓവറിന് ശേഷം അവസാന ഓവറിൽ 17 റൺസ് വേണമെന്നിരിക്കെ ഡ്വെയ്ൻ ബ്രാവോയ്ക്ക് ഒരോവർ കൂടെ ബാക്കിനിൽക്കെ രവീന്ദ്ര ജഡേജയെയാണ് ധോണി പന്തെറിയാൻ ഏൽപ്പിച്ചത്. ആരാധകരെ ഞെട്ടിച്ച ഈ തീരുമാനത്തിന് പിന്നിലെ കാരണം മത്സരശേഷം വ്യക്തമാക്കി.

ബ്രാവോയ്ക്ക് പന്തെറിയാൻ സാധിക്കുകയില്ലായിരുന്നുവെന്നും പരിക്ക് മൂലം നേരത്തെ കളിക്കളം വിട്ട ബ്രാവോ തിരിച്ചുവരാൻ പറ്റിയ അവസ്‌ഥയിൽ അല്ലെന്നും കരൺ ശർമ്മയ്ക്കോ ജഡേജയ്ക്കോ ഓവർ നൽകുകയെന്നത് മാത്രമായിരുന്നു പോംവഴിയെന്നും അതുകൊണ്ടാണ് അവസാന ഓവർ ജഡേജയ്ക്ക് നൽകിയതെന്നും മത്സരശേഷം ധോണി പറഞ്ഞു.

ജഡേജയെറിഞ്ഞ അവസാന ഓവറിൽ മൂന്ന് സിക്സ് പറത്തിയാണ് അക്ഷർ പട്ടേൽ ഡൽഹിയെ വിജയത്തിലെത്തിച്ചത്.

മുൻനിര ബാറ്റ്‌സ്മാന്മാർ പരാജയപെട്ടപ്പോൾ 58 പന്തിൽ പുറത്താകാതെ 101 റൺസ് നേടിയ ശിഖാർ ധവാനാണ് ഡൽഹിയ്ക്ക് രക്ഷകനായത്. ടി20 ക്രിക്കറ്റിൽ ധവാന്റെ ആദ്യ സെഞ്ചുറി കൂടിയാണിത്.