Skip to content

ഡിവില്ലിയേഴ്സ് തകർത്താടി, രാജസ്ഥാനെതിരെ ബാംഗ്ലൂരിന് തകർപ്പൻ വിജയം

എ ബി ഡിവില്ലിയേഴ്സിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം.

രാജസ്ഥാൻ ഉയർത്തിയ 178 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ ബാംഗ്ലൂർ മറികടന്നു.

22 പന്തിൽ പുറത്താകാതെ 55 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സാണ് ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത്. വിരാട് കോഹ്ലി 32 പന്തിൽ 43 റൺസും ദേവ്ദത്ത് പടിക്കൽ 35 റൺസും നേടി.

നേരത്തെ ആദ്യം ചെയ്ത രാജസ്ഥാൻ 36 പന്തിൽ 57 റൺസ് നേടിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെയും 22 പന്തിൽ 41 റൺസ് നേടിയ റോബിൻ ഉത്തപ്പയുടെയും മികവിലാണ് ഭേദപ്പെട്ട സ്കോറിൽ എത്തിയത്.

ബാംഗ്ലൂരിന് വേണ്ടി ക്രിസ് മോറിസ് നാലോവറിൽ 24 റൺസ് വഴങ്ങി 4 വിക്കറ്റും ചഹാൽ 34 റൺസ് വഴങ്ങി 2 വിക്കറ്റും നേടി.

സീസണിലെ ബാംഗ്ലൂരിന്റെ ആറാം വിജയമാണിത്.