Skip to content

ഡീകോക്ക് തകർത്താടി, കൊൽക്കത്തയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് അനായാസ വിജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് എട്ട് വിക്കറ്റിന്റെ അനായാസ വിജയം. കൊൽക്കത്ത ഉയർത്തിയ 149 റൺസിന്റെ വിജയലക്ഷ്യം 16.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മുംബൈ മറികടന്നു.

44 പന്തിൽ പുറത്താകാതെ 78 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ക്വിന്റൺ ഡീകോക്കോണ് മുംബൈ ഇന്ത്യൻസിന് അനായാസ വിജയം സമ്മാനിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 35 റൺസും ഹാർദിക് പാണ്ഡ്യ 11 പന്തിൽ 21 റൺസും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ 36 പന്തിൽ 53 റൺസ് നേടിയ പാറ്റ് കമ്മിൻസും, 29 പന്തിൽ 39 റൺസ് നേടിയ ക്യാപ്റ്റൻ ഓയിൻ മോർഗനുമാണ് അല്പമെങ്കിലും ഭേദപ്പെട്ട ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.

മുംബൈ ഇന്ത്യൻസിന് വേണ്ടി രാഹുൽ ചഹാർ നാലോവറിൽ 18 റൺസ് വഴങ്ങി 2 വിക്കറ്റും, ട്രെൻഡ് ബോൾട്ട്, കോൾട്ടർ നൈൽ, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

സീസണിലെ മുംബൈ ഇന്ത്യൻസിന്റെ ആറാം വിജയമാണിത്. വിജയത്തോടെ മുംബൈ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.