Skip to content

ദിനേശ് കാർത്തിക് പിന്മാറി, കൊൽക്കത്തയെ ഇനി മോർഗൻ നയിക്കും

കൊൽക്കത്ത നൈറ്റ് റൈസേഴ്‌സ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ദിനേശ് കാർത്തിക് പിന്മാറി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനായിരിക്കും സീസണിലെ തുടർന്നുള്ള മത്സരങ്ങളിൽ കൊൽക്കത്തയെ നയിക്കുക.

ബാറ്റിങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ദിനേശ് കാർത്തിക് പറഞ്ഞു.

സീസണിൽ 7 മത്സരങ്ങളിൽ നിന്നും നാല് വിജയം നേടിയ കൊൽക്കത്ത പോയിന്റ് ടേബിളിൽ നാലാം സ്‌ഥനത്താണ്.

സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ ദിനേശ് കാർത്തിക്കിന് സാധിച്ചിട്ടില്ല. 7 മത്സരങ്ങളിൽ നിന്നും 15.42 ശരാശരിയിൽ 108 റൺസ് നേടാനെ താരത്തിന് സാധിച്ചിട്ടുള്ളൂ.

https://twitter.com/KKRiders/status/1317017834590011393?s=19