Skip to content

ക്യാപ്റ്റൻ കൂൾ അതിര് കടക്കുന്നോ!! അമ്പയറുടെ തീരുമാനത്തിൽ ക്ഷുഭിതനായി ധോണി ; പിന്നാലെ തീരുമാനം തിരുത്തി അമ്പയറും

തുടർ പരാജയങ്ങൾക്ക് പിന്നാലെ സിഎസ്കെ യ്ക്ക് ആശ്വാസ ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 20 റണ്‍സിന്
ചെന്നൈ സൂപ്പര്‍ കിംഗ്സ് പരാജയപ്പെടുത്തുകയായിരുന്നു. ചെന്നൈ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനെ സാദിച്ചിരുന്നുള്ളു . ജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തിയ ചെന്നൈ പോയന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് ആറാം സ്ഥാനത്തെത്തി.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 10 ഓവറില്‍ 168/6, സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 147/8. ചെന്നൈ ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദ് ശ്രദ്ധയോടെയായിരുന്നു കളി തുടങ്ങിയത്. നാലാം ഓവറില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ(9) മടക്കി സാം കറന്‍ ഹൈദരാബാദിന് ആദ്യ കൊട്ടുകൊടുത്തു.പിന്നീട് മനീഷ് പാണ്ഡെ(4) ബ്രാവോയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായതോടെ ഹൈദരാബാദ് പ്രതിരോധത്തിലാവുകയായിരുന്നു.

അവസാന പ്രതീക്ഷയായ വില്യംസണെ(57) കാണ്‍ ശര്‍മ ശര്‍ദ്ദുല്‍ താക്കൂറിന്‍റെ കൈകളില്‍ എത്തിച്ചതോടെ ഹൈദരാബാദിന്‍റെ പോരാട്ടം അവസാനിച്ചു. എന്നാല്‍, റാഷിദ് ഖാന്‍റെ പോരാട്ടം(8 പന്തില്‍ 14) ഹൈദരാബാദിന്‍റെ പരാജയഭാരം കുറക്കാന്‍ സഹായിച്ചു.

https://twitter.com/tarun_reddy409/status/1316076859365502976?s=19

മത്സരത്തിൽ 19 ആം ഓവറിനിടെ ധോണി അമ്പയറോട് കയർത്തത് വീണ്ടും വിമർശനങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്. രണ്ടാം പന്ത് വൈഡ് എറിഞ്ഞ ടാക്കൂര്‍, മൂന്നാം പന്തും ട്രാമ് ലൈനിനു പുറത്താണ് പന്തെറിഞ്ഞത്. പന്ത് ലൈനിനു പുറത്തായതിനാല്‍ അംപയര്‍ക്ക് തീരുമാനം സുഖമമായി എടുക്കാം. അംപയറായ പോള്‍ റെയ്ഫല്‍ വൈഡ് കാണിക്കാന്‍ കൈകള്‍ നീട്ടാന്‍ തുടങ്ങി.

എന്നാല്‍ വൈഡ് കാണിക്കുന്നതിനു മുന്‍പ് തന്നെ ധോണി അംപയറുടെ തീരുമാനത്തില്‍ ക്ഷുഭിതനായി. ധോണിയുടെ മുഖം കണ്ട അംപയര്‍ വൈഡ് വിളി പാതിവഴിയില്‍ അവസാനിച്ചു. അംപയര്‍ വൈഡ് വിളിച്ചട്ട് പാതിവഴിയില്‍ തീരുമാനം ഉപേക്ഷിച്ചത് ഏറെ വിവാദമായിട്ടുണ്ട്. ഡഗ്‌ഔട്ടില്‍ ഇരുന്ന സണ്‍റൈസേഴ്സ് ഹൈദരബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഈ സംഭവത്തില്‍ ഒട്ടും സന്തോഷവാനല്ലാ.

https://twitter.com/ManiyaAnilKumar/status/1316078259302408193?s=19