Skip to content

പരിഹസിച്ചതാണോ, പ്രശംസിച്ചതാണോ ?! ഇന്ത്യൻ യുവതാരത്തെ കുറിച്ചുള്ള സ്റ്റോക്‌സിന്റെ ട്വീറ്റിൽ സംശയം പ്രകടിപ്പിച്ച് ആരാധകർ ; താരത്തിന്റെ മറുപടി ഇങ്ങനെ

രാജസ്ഥാൻ റോയൽസിനെ 57 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ നാലാം വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്.മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 194 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 18.1 ഓവറിൽ 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

44 പന്തിൽ 77 റൺസ് നേടിയ ജോസ് ബട്ട്ലർ മാത്രമാണ് രാജസ്ഥാൻ റോയൽസ് നിരയിൽ തിളങ്ങിയത്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 6 റൺസും സഞ്ജു സാംസൺ റൺസൊന്നും നേടാതെയും പുറത്തായി.

ഇന്നലെ രാജസ്ഥാൻ വേണ്ടി ഇന്ത്യൻ യുവ പേസ് ബോളർ അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി അണ്ടർ 19 ലോകക്കപ്പിൽ കളിച്ച താരം കൂടിയാണ് കാർത്തിക് ത്യാഗി. ലോകക്കപ്പിൽ 11 വിക്കറ്റ് നേടി വരവറിയിച്ചിരുന്നു. ബ്രെറ്റ് ലീയുടെ സമാന ശൈലിയിലാണ് ത്യാഗിയുടെയും റണ്ണപ്പ്.

ത്യാഗിയുടെ ബോളിങ്ങിനെ കുറിച്ച് രാജസ്ഥാൻ താരവും ഇംഗ്ലണ്ട് ഓൾ റൗണ്ടറുമായ ബെൻ സ്റ്റോക്‌സ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റാണ് ആരാധകർക്കിടയിൽ സംശയത്തിനിടയാക്കിയത്. ത്യാഗിയുടെ റണ്ണപ്പ് ബ്രെറ്റ് ലീയുടെയും ബോളിങ് ഡെലിവറി ഇഷാന്ത് ശർമ്മയുടെയും എന്നായിരുന്നു സ്റ്റോക്‌സിന്റെ ട്വീറ്റ്.

ഇത് പ്രശംസയാണോ, പരിഹാസമാണോ എന്നായിരുന്നു ട്വീറ്റിന് ആരാധകരുടെ ചോദ്യം. ഒടുവിൽ സ്റ്റോക്‌സ് തന്നെ മറുപടിയുമായെത്തി. ഇത് രണ്ടും അല്ലെന്നും നിരീക്ഷണം മാത്രമാണെന്നും അദ്ദേഹം കുറിച്ചു. ഇന്ത്യൻ താരമായി ഉപമിച്ചപ്പോൾ അതെങ്ങനെ പരിഹാസമാകുമെന്നും ഒരു കൂട്ടർ ചോദിക്കാനും മറന്നില്ല.1.5 കോടിക്കാണ് രാജസ്ഥാൻ ത്യാഗിയെ സ്വന്തമാക്കിയത്. 4 ഓവറിൽ 36 റൺസ് വഴങ്ങി 1 വിക്കറ്റ് നേടിയിരുന്നു.