CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ധോണി ചെയ്യുന്നത് കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത കാര്യം ; റിക്കി പോണ്ടിങ്ങിനെ ട്രോളാൻ ധോണിയെ പരാമർശിച്ച് ഐസ്ലാൻഡ് ക്രിക്കറ്റ്

ഐപിഎലിന്റെ 13 ആം സീസണിലും മങ്കാദിങ് ചർച്ചയായിരിക്കുകയാണ്. ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിലൂടെ ഐപിഎല്ലില്‍ വീണ്ടും സംഭവം .മങ്കാദിംഗിന്റെ പേരില്‍ സമീപകാലത്ത് ഏറ്റവുമധികം വിമര്‍ശനം കേട്ട ഇന്ത്യന്‍ താരം അശ്വിന്‍ തന്നെയാണ് ഇത്തവണ മങ്കാദിംഗ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

റോയല്‍ ചലഞ്ചേഴസ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഡല്‍ഹിക്കായി മൂന്നാമത്തെ ഓവര്‍ എറിഞ്ഞ അശ്വിന്‍ തന്റെ മൂന്നാമത്തെ പന്തെറിയുന്നതിന് തൊട്ട് മുമ്ബ് ക്രീസ് വിട്ടിറങ്ങിയ ബാംഗ്ലുര്‍ താരം ആരോണ്‍ ഫിഞ്ചിന് മങ്കാദിംഗ് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. എന്നാല്‍ അശ്വിന്റെ മങ്കാദിംഗ് ഡല്‍ഹി ക്യാപിറ്റല്‍സില്‍ നടക്കില്ലെന്ന് മുന്‍ ഓസീസ് ക്യാപ്റ്റനും ഡല്‍ഹി കോച്ചുമായ റിക്കി പോണ്ടിംഗ് സീസണില്‍ മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്ബ് പറഞ്ഞിരുന്നു.

മത്സര ശേഷം ഇത് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ് ആണെന്നും, പിന്നീട് എന്നെ കുറ്റം പറയരുതെന്നും കോച്ച് റിക്കി പോണ്ടിങ്ങിനെ ടാഗ് ചെയ്ത് അശ്വിൻ ട്വീറ്റ് ചെയ്തിരുന്നു. മങ്കാദിങ്ങിലൂടെ പുറത്താക്കുന്നതിന് പകരം പെനാൽറ്റി നൽകണമെന്നാണ് പോണ്ടിങ്ങിന്റെ അഭിപ്രായം.

ഇപ്പോഴിതാ ട്വിറ്ററിൽ പോണ്ടിങ്ങിന്റെ മങ്കാദിങ് നിലപാടിനെ ട്രോളി ഐസ്ലാൻഡ് ക്രിക്കറ്റ് ബോർഡ്. പരിഹാസരൂപേണ ധോണിയുടെ മിന്നൽ സ്റ്റമ്പിങ് ചേർത്താണ് ട്വീറ്റ്. ധോണി ഈ ചെയ്തത് കളിയുടെ മാന്യതയ്ക്ക് ചേർന്നതല്ല. അദ്ദേഹം ഇത് എപ്പോഴും ആവര്‍ത്തിക്കുന്നതാണ്. ബാറ്റ്സ്മാന്‍ ക്രീസില്‍നിന്ന് അല്‍പം മാത്രമാണ് പുറത്തേക്ക് മാറിയത്. അത് അവർ മനഃപൂര്‍വം ചെയ്തതുമല്ല. ധോണി ആദ്യം ബാറ്റ്സ്മാന് മുന്നറിയിപ്പ് നല്‍കുകയാണ് വേണ്ടത്. എന്നിട്ട് ബാറ്റിങ് തുടരാന്‍ അനുവദിക്കണം – റിക്കി പോണ്ടിങ്’ – റിക്കി പോണ്ടിങ് പറഞ്ഞതായി പരിഹാസത്തിൽ ഐസ്‌ലന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ട്വീറ്റ് ചെയ്തു.

2019 സീസണിലെ ഐ.പി.എല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി കളിക്കവെയാണ് ബൗളിംഗിനിടെ നോണ്‍ സ്ട്രൈക്കറായിരുന്ന രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ അശ്വിന്‍ മങ്കാദ് ചെയ്ത് പുറത്താക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മുന്‍ താരങ്ങളുള്‍പ്പെടെ അശ്വിന്റെ പ്രവര്‍ത്തിലെ പ്രതികൂലിച്ചും അനുകൂലിച്ചും രംഗത്തെത്തിയിരുന്നു.