Skip to content

ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെ 34 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്.

മുംബൈ ഇന്ത്യൻസ് ഉയർത്തിയ 209 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സ് ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 174 റൺസ് നേടാനെ സാധിച്ചുള്ളൂ. 44 പന്തിൽ 60 റൺസ് നേടിയ ക്യാപ്റ്റൻ ഡേവിഡ് വാർണർ മാത്രമാണ് ഹൈദരാബാദ് നിരയിൽ തിളങ്ങിയത്.

മുംബൈയ്ക്ക് വേണ്ടി ട്രെന്റ് ബോൾട്ട്, ജെയിംസ് പാറ്റിൻസൺ, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനെ 39 പന്തിൽ 67 റൺസ് നേടിയ ഡീകോക്കാണ് മികച്ച സ്കോറിൽ എത്തിച്ചത്. ഹൈദരാബാദിന് വേണ്ടി സന്ദീപ് ശർമ്മ, സിദ്ധാർത്ഥ് കൗൾ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

വിജയത്തോടെ പോയിന്റ് ടേബിളിൽ മുംബൈ വീണ്ടും ഒന്നാം സ്ഥാനത്തെത്തി.