Skip to content

സഹോദരിമാർക്ക് നല്ല വിദ്യാഭ്യാസം നൽകണം ; ഇന്ത്യയുടെ പുതിയ യോർക്കർ കിങ്ങിന്റെ ആഗ്രഹങ്ങൾ ഇതൊക്കെ

ദുബായിൽ യോർക്കറുകൾ എറിയാൻ ബുംറയെ പോലുള്ള വലിയ താരങ്ങൾ ബുദ്ധിമുട്ടുമ്പോൾ തുടർച്ചയായി അനായാസം യോർക്കറുകൾ എറിഞ്ഞ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം.

2017 ൽ കിംഗ്സ് ഇലവൻ പഞ്ചാബ് 3 കോടി രൂപയ്ക്കാണ് ആദ്യമായി നടരാജനെ സ്വന്തമാക്കിയത്, വലിയ സ്റ്റേജിൽ വരാൻ മൂന്ന് വർഷമെടുത്തു.
2018 ൽ സൺറൈസേഴ്‌സ് ഹൈദരാബാദാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്,മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്തത് തിരിച്ചടിയായി. ആ സീസണിൽ ഒരു മത്സരം മാത്രമാണ് അവർക്കായി കളിച്ചത്.

ചൊവ്വാഴ്ച വീണ്ടും ഡൽഹിക്കെതിരെ കളിക്കളത്തിൽ ഇറങ്ങി. പിന്നീട് കണ്ടത് യോർക്കറുകൾ കൊണ്ട് ഡൽഹി ബാറ്റ്‌സ്മാന്മാരെ വെള്ളം കുടിപ്പിക്കുന്ന രംഗങ്ങളാണ്.
2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് മെന്റര്‍ മുത്തയ്യ മുരളീധരന്റെ കണ്ണില്‍ പെട്ടതോടെ വീണ്ടും സാധ്യതകള്‍ തെളിഞ്ഞു. 40 ലക്ഷം രൂപക്ക് ഹൈദരാബാദില്‍. ആദ്യ രണ്ട് സീസണിലും കളിക്കാനായില്ല. എന്നാല്‍ 2020ല്‍ അവസരം മുതലാക്കുകയാണ്. ഐപിഎല്ലിലെ മികവോടെ ആഡംബര ജീവിതമല്ല നടരാജന്‍ ലക്ഷ്യമിടുന്നത്.

ദൈനംദിന കൂലിപ്പണിക്കാരന്റെ മകനായ നടരാജൻ തന്റെ മാതാപിതാക്കൾക്ക് ഇനി കഷ്ടപ്പെടേണ്ടതില്ലെന്ന് ഉറപ്പുവരുത്തി അവർക്കായി ഒരു വീട് നിർമ്മിക്കുകയും സഹോദരങ്ങൾക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യാൻ ആഗ്രഹമെന്നും വെളിപ്പെടുത്തി.

” മാതാപിതാക്കൾക്കായി അദ്ദേഹം ഒരു വീട് നിർമ്മിച്ചു. അദ്ദേഹം തന്റെ സഹോദരികളെ പഠിപ്പിക്കുകയാണ്, ”അദ്ദേഹത്തിന്റെ മെന്റർ പറഞ്ഞു.

അതുമാത്രമല്ല, നടരാജൻ തന്റെ ഗ്രാമത്തിൽ ഒരു അക്കാദമി ആരംഭിച്ചു, യുവാക്കൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനായി. അതോടൊപ്പം തന്റെ കൂടെ കളിച്ചവരെയും കൈവിടാതെ സഹായിക്കുകയാണ് ഈ യുവതാരം. ഡൽഹിക്കെതിരായ പ്രകടനത്തിന് പിന്നാലെ ബ്രെറ്റ് ലീ, സെവാഗ് ഉൾപ്പെടെയുള്ള താരങ്ങൾ പ്രശംസയുമായി എത്തിയിരുന്നു.