Skip to content

വൈകാതെ സഞ്ജു എല്ലാ ഫോർമാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ഷെയ്ൻ വോൺ

ഐ പി എൽ പതിമൂന്നാം സീസണിൽ സ്ഥിരതയാർന്ന പ്രകടനം സഞ്ജു കാഴ്ച്ചവെച്ചാൽ വൈകാതെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ സഞ്ജുവിന് സാധിക്കുമെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസവും രാജസ്ഥാൻ റോയൽസിന്റെ ഉപദേശകനും കൂടിയായ ഷെയ്ൻ വോൺ.

” ഈ വർഷത്തെ ടൂർണമെന്റിൽ സ്ഥിരതയാർന്ന പ്രകടനം സഞ്ജു കാഴ്ച്ചവെയ്ക്കുമെന്ന് ഞാൻ കരുതുന്നു. സ്ഥിരതയാർന്ന പ്രകടനം അവൻ കാഴ്ച്ചവെച്ചാൽ മൂന്ന് ഫോർമാറ്റിനുമുള്ള ഇന്ത്യൻ ടീമിൽ അവനെ നിങ്ങൾക്ക് കാണാൻ സാധിക്കും. സഞ്ജു വളരെയധികം കഴിവുള്ള താരമാണ്. ഒരുപാട് കഴിവുള്ള കളിക്കാരെ ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ സഞ്ജു അവരിൽ നിന്നെല്ലാം വ്യത്യസ്തനാണ്. ” ഷെയ്ൻ വോൺ.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ 32 പന്തിൽ നിന്നും 74 റൺസും രണ്ടാം മത്സരത്തിൽ 42 പന്തിൽ നിന്നും 85 റൺസും നേടിയ സഞ്ജു രണ്ട് മത്സരത്തിലും മാൻ ഓഫ് ദി മാച്ച് അവാർഡും നേടിയിരുന്നു.