Skip to content

ശ്രീശാന്തിന് ശേഷം ഐ പി എല്ലിൽ ആ നേട്ടം സ്വന്തമാക്കി ആന്ദ്രേ റസ്സൽ

മലയാളി താരം എസ് ശ്രീശാന്തിന് ശേഷം ഐ പി എൽ ചരിത്രത്തിൽ ഹിറ്റ് വിക്കറ്റിലൂടെ 2 വിക്കറ്റുകൾ നേടുന്ന ബൗളറെന്ന നേട്ടം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രേ റസ്സൽ.

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയാണ് ഹിറ്റ്‌ വിക്കറ്റിലൂടെ പുറത്തായത്. റസ്സൽ എറിഞ്ഞ 19 ആം ഓവറിലെ മൂന്നാം പന്തിൽ ഷോട്ടിന് ശ്രമിക്കുന്നതിനിടെ ബാറ്റ് സ്റ്റമ്പിൽ തട്ടിയതോടെയാണ് ഹാർദിക് പാണ്ഡ്യ പുറത്തായത്. കഴിഞ്ഞ സീസണിൽ റസ്സലിനെതിരെ രാജസ്ഥാൻ റോയൽസ് ബാറ്റ്‌സ്മാൻ റിയാൻ പരാഗും ഹിറ്റ് വിക്കറ്റിലൂടെ പുറത്തായിരുന്നു.

2008 ൽ മുംബൈ ഇന്ത്യൻസിന്റെ മുസാവിർ ഖോടെയും മുൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബാറ്റ്‌സ്മാൻ മിസ്ബ ഉൾ ഹഖും ശ്രീശാന്തിനെതിരെ ഹിറ്റ് വിക്കറ്റിലൂടെ പുറത്തായിരുന്നു.

ഐ പി എല്ലിൽ ഹിറ്റ് വിക്കറ്റിലൂടെ പുറത്താകുന്ന പതിനൊന്നാമത്തെ ബാറ്റ്‌സ്മാനാണ് ഹാർദിക് പാണ്ഡ്യ.

ഐ പി എല്ലിൽ ഹിറ്റ് വിക്കറ്റിലൂടെ പുറത്തായിട്ടുള്ള ബാറ്റ്‌സ്മാന്മാർ

  1. മുസാവിർ
  2. മിസ്ബ ഉൾ ഹഖ്
  3. സ്വപ്‌നിൽ അസ്നോദ്കർ
  4. രവീന്ദ്ര ജഡേജ
  5. സൗരബ് തിവാരി
  6. ഡേവിഡ് വാർണർ
  7. ദീപക് ഹൂഡ
  8. യുവരാജ് സിങ്
  9. ഷെൽഡൻ ജാക്ക്സൺ
  10. റിയാൻ പരാഗ്
  11. ഹാർദിക് പാണ്ഡ്യ