Skip to content

വെറും വിജയമല്ല, മുംബൈ ഇന്ത്യൻസിന്റെ വിജയത്തിന് പ്രത്യേകതകളേറെ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 49 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ വിജയം നേടിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. മുംബൈ ഇന്ത്യൻസിന്റെ ഈ വിജയത്തിന് ചില പ്രത്യേകതകളുണ്ട് ഒപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരാജയത്തിനും …

1. യു എ ഇ യിൽ മുംബൈ ഇന്ത്യൻസ് നേടുന്ന ആദ്യ വിജയമാണിത്. ഇതിനുമുൻപ് യു എ ഇ യിൽ കളിച്ച 6 മത്സരത്തിലും മുംബൈ ഇന്ത്യൻസ് പരാജയപെട്ടിരുന്നു. 2014 സീസണിൽ 5 മത്സരങ്ങളിൽ പരാജയപെട്ടപ്പോൾ ഈ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ നാല് വിക്കറ്റിന് മുംബൈ പരാജയപെട്ടിരുന്നു.

2. ഐ പി എല്ലിൽ കൊൽക്കത്തയ്ക്കെതിരായ മുംബൈയുടെ 20 ആം വിജയമാണിത്. ഇതോടെ ഐ പി എല്ലിൽ ഒരു ടീമിനെതിരെ 20 വിജയം നേടുന്ന ആദ്യ ടീമെന്ന റെക്കോർഡ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.

3. ഒമ്പത് മത്സരങ്ങളിലെ തുടർ പരാജയങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് പുറത്ത് മുംബൈ ഇന്ത്യൻസ് നേടുന്ന ആദ്യ വിജയം കൂടിയാണിത്. യു എ ഇ യിലെ 6 പരാജയങ്ങൾ കൂടാതെ 2009 ൽ സൗത്താഫ്രിക്കയിൽ നടന്ന ഐ പി എല്ലിലെ അവസാന മൂന്ന് മത്സരങ്ങളിലും മുംബൈ ഇന്ത്യൻസിന് വിജയം നേടാൻ സാധിച്ചിരുന്നില്ല.

4. 2012 ന് ശേഷം ഇതാദ്യമായാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സീസണിലെ ആദ്യ മത്സരത്തിൽ പരാജയപെടുന്നത്.