Skip to content

കൊൽക്കത്തയ്ക്കെതിരായ മത്സരത്തോടെ രോഹിത് ശർമ്മ നേടിയ റെക്കോർഡുകൾ

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 54 പന്തിൽ 3 ഫോറും 6 സിക്സും ഉൾപ്പെടെ 80 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. ഈ മികച്ച പ്രകടനത്തോടെ ചില റെക്കോർഡുകളും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്വന്തമാക്കി അവ ഏതൊക്കെയെന്ന് നോക്കാം …

1. മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ഐ പി എല്ലിലെ തന്റെ പതിനെട്ടാമത്തെ മാൻ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയ ഹിറ്റ്മാൻ എം എസ് ധോണിയെ (17) പിന്നിലാക്കി ഐ പി എല്ലിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കി.

2. 6 സിക്സുകളാണ് മത്സരത്തിൽ രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്നും പിറന്നത്. ഇതോടെ ഐ പി എല്ലിൽ 200 സിക്സ് ഹിറ്റ്മാൻ പൂർത്തിയാക്കി. ഐ പി എല്ലിൽ എം എസ് ധോണിയ്ക്ക് ശേഷം 200 സിക്സ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനാണ് രോഹിത് ശർമ്മ.

3. മത്സരത്തിൽ 80 റൺസ് നേടിയ രോഹിത് ശർമ്മ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 900 റൺസ് പിന്നിട്ടു. ഐ പി എല്ലിൽ ഒരു ടീമിനെതിരെ 900+ റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനാണ് രോഹിത് ശർമ്മ.