Skip to content

ബുംറയ്ക്കെതിരെ ഒരോവറിൽ 4 സിക്സ്, മറ്റാർക്കും സ്വന്തമാക്കാൻ കഴിയാത്ത നേട്ടത്തിൽ പാറ്റ് കമ്മിൻസ്

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ബൗളിങിൽ മൂന്നോവറിൽ 49 റൺസ് വഴങ്ങി നിരാശപ്പെടുത്തിയെങ്കിലും ബാറ്റിങിനിറങ്ങി ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ അതുവരെ മൂന്നോവറിൽ നിന്നും 5 റൺസ് മാത്രം വഴങ്ങിയ ബുംറയുടെ നാലാം ഓവറിൽ 4 സിക്സ് ഉൾപ്പെടെ 27 റൺസാണ് കമ്മിൻസ് അടിച്ചുകൂട്ടിയത്.

ഇതോടെ ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ജസ്പ്രീത് ബുംറയ്ക്കെതിരെ ഒരോവറിൽ നാല് സിക്സ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന നേട്ടം പാറ്റ് കമ്മിൻസ് സ്വന്തമാക്കി.

12 പന്തിൽ ഒരു ഫോറും 4 സിക്സും ഉൾപ്പെടെ 33 റൺസ് നേടിയ പാറ്റ് കമ്മിൻസാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ടോപ്പ് സ്‌കോറർ.

മത്സരത്തിൽ 49 റൺസിന്റെ വിജയമാണ് മുംബൈ ഇന്ത്യൻസ് നേടിയത്. മുംബൈ ഉയർത്തിയ 196 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 146 റൺസ് നേടാനെ സാധിച്ചുള്ളൂ.