Skip to content

ധോണി സ്റ്റേഡിയത്തിന് പുറത്തേക്ക് പായിച്ച പന്ത് കൈക്കലാക്കി യാത്രക്കാരൻ, വീഡിയോ കാണാം

സിക്സുകളുടെ പെരുമഴയ്ക്കാണ് ഷാർജയിൽ നടന്ന രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്‌സ് മത്സരം സാക്ഷ്യം വഹിച്ചത്. 33 സിക്സുകളാണ് ഇരു ടീമുകളും കൂടി മത്സരത്തിൽ പായിച്ചത്. മത്സരത്തിൽ 16 റൺസിന് പരാജയപെട്ടുവെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷം എം എസ് ധോണിയുടെ തകർപ്പൻ സിക്സറുകൾ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ.

4 പന്തിൽ നിന്നും 36 റൺസ് വേണമെന്ന പരാജയം ഉറപ്പിച്ച ഘട്ടത്തിലാണ് ആരാധകർക്ക് ആശ്വാസമായി എം എസ് ധോണി ടോം കറണെതിരെ തുടർച്ചയായി മൂന്ന് സിക്സ് പറത്തിയത്. ധോണി രണ്ടാമതായി ബൗണ്ടറി കടത്തിയ പന്താകട്ടെ സ്റ്റേഡിയം കടന്ന് പൊതുറോഡിലേക്ക് പതിക്കുകയും നാട്ടുകാരനായ വ്യക്തി പന്ത് കൈക്കലാക്കുകയും ചെയ്തു…

വീഡിയോ കാണാം

മത്സരത്തിൽ 16 റൺസിനായിരുന്നു രാജസ്ഥാൻ റോയൽസിന്റെ വിജയം. റോയൽസ് ഉയർത്തിയ 217 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 200 റൺസ് നേടാനെ സാധിച്ചുള്ളൂ.

റോയൽസിന് വേണ്ടി സഞ്ജു സാംസൺ 32 പന്തിൽ 74 റൺസും സ്റ്റീവ് സ്മിത്ത് 47 പന്തിൽ 69 റൺസും ജോഫ്രാ ആർച്ചർ 8 പന്തിൽ 27 റൺസും നേടി.

37 പന്തിൽ 72 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസ് മാത്രമാണ് ചെന്നൈ സൂപ്പർ കിങ്‌സ് നിരയിൽ തിളങ്ങിയത്.