Skip to content

അവന് സ്‌ട്രൈക് കൈമാറുക മാത്രമായിരുന്നു എന്റെ ജോലി, സഞ്ജുവിനെ അഭിനന്ദിച്ച് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച സഞ്ജു സാംസണെ അഭിനന്ദിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. സഞ്ജുവിന് സ്‌ട്രൈക് എന്നതുമാത്രമാണ് മത്സരത്തിൽ ചെയ്യേണ്ടിവന്ന ജോലിയെന്നും ഈ പ്രകടനം സഞ്ജുവിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും മത്സരശേഷം സ്റ്റീവ് സ്മിത്ത് പറഞ്ഞു.

19 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയ സഞ്ജു സാംസൺ 32 പന്തിൽ 1 ഫോറും 9 സിക്സുമടക്കം 74 റൺസ് നേടിയാണ് പുറത്തായത്. ജോസ് ബട്ട്ലറുടെ അഭാവത്തിൽ ഓപ്പണറായി ഇറങ്ങിയ സ്റ്റീവ് സ്മിത്ത് 47 പന്തിൽ നാല് ഫോറും നാല് സിക്സുമടക്കം 69 റൺസ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. എന്നാൽ ജോസ് ബട്ട്ലർ മടങ്ങിയെത്തുന്നതോടെ ഓപ്പണിങിൽ നിന്നും മറിയേക്കുമെന്നും മത്സരശേഷം സ്റ്റീവ് സ്മിത്ത് സൂചിപ്പിച്ചു.

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 217 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് നിശ്ചിത 20 ഓവറിൽ 200 റൺസ് നേടാനെ സാധിച്ചുള്ളൂ.

37 പന്തിൽ 72 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസ് മാത്രമാണ് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി തിളങ്ങിയത്.