Skip to content

ഐ പി എല്ലിൽ ക്യാപ്റ്റനായി 50 വിജയങ്ങൾ പൂർത്തിയാക്കി വിരാട് കോഹ്ലി

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ 10 റൺസിന്റെ വിജയത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റനായി 50 വിജയങ്ങൾ പൂർത്തിയാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി. ഐ പി എല്ലിൽ ക്യാപ്റ്റനായി 50 വിജയം നേടുന്ന നാലാമത്തെ താരമാണ് വിരാട് കോഹ്ലി.

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി, മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഗൗതം ഗംഭീർ, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരാണ് വിരാട് കോഹ്ലിക്ക് മുൻപ് ഐ പി എല്ലിൽ ക്യാപ്റ്റനായി 50 വിജയം നേടിയിട്ടുള്ളവർ .

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റന്മാർ

  1. എം എസ് ധോണി – 105
  2. ഗൗതം ഗംഭീർ – 71
  3. രോഹിത് ശർമ്മ – 60
  4. വിരാട് കോഹ്ലി – 50

മത്സരത്തിൽ നേടിയ 10 റൺസിന്റെ വിജയത്തോടെ പോയിന്റ് ടേബിളിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ പിന്നിലാക്കി ബാംഗ്ലൂർ ഒന്നാം സ്ഥാനത്തെത്തി. 18 വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹാലും 42 പന്തിൽ 56 റൺസ് നേടിയ അരങ്ങേറ്റക്കാരൻ ദേവ്ദത്ത് പടിക്കലും 30 പന്തിൽ 51 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സുമാണ് മത്സരത്തിൽ ബാംഗ്ളൂരിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.