Skip to content

മത്സരം മാറ്റിമറിച്ചത് അവന്റെ പ്രകടനം, ചഹാലിനെ അഭിനന്ദിച്ച് വിരാട് കോഹ്ലി

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ 10 റൺസിന്റെ വിജയത്തിന് ക്രെഡിറ്റ് അർഹിക്കുന്നത് സ്പിന്നർ യുസ്‌വേന്ദ്ര ചഹാലാണെന്ന് റോയൽ ചലഞ്ചേഴ്‌സ് നായകൻ വിരാട് കോഹ്ലി. കൈവിട്ട് പോകുമെന്ന് കരുതിയ മത്സരം തങ്ങൾക്കനുകൂലമാക്കി മാറ്റിയത് യുസ്‌വേന്ദ്ര ചഹാൽ ആണെന്നും കഴിവുണ്ടെങ്കിൽ ഏത് പിച്ചിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് ചഹാൽ തെളിയിച്ചുവെന്നും മത്സരശേഷം കോഹ്ലി പറഞ്ഞു.

ചഹാലിന് പുറമെ ദേവ്ദുത്ത് പടിക്കലും ആരോൺ ഫിഞ്ചും മികച്ച തുടക്കമാണ് ടീമിന് നൽകിയത്. അവസാന മൂന്ന് ഓവറുകളിലെ ഡിവില്ലിയേഴ്സിന്റെ ബാറ്റിങ് തങ്ങൾക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചുവെന്നും ബൗളർമാരുടെ പ്രകടനം ശുഭസൂചനയാണെന്നും കോഹ്ലി കൂട്ടിച്ചേർത്തു.

മത്സരത്തിൽ മനീഷ് പാണ്ഡെ, വിജയ് ശങ്കർ, ജോണി ബെയർസ്റ്റോ എന്നിവരെയാണ് യുസ്‌വേന്ദ്ര ചഹാൽ പുറത്താക്കിക്കയത്. നാലോവറിൽ വെറും 18 റൺസ് മാത്രമാണ് ചഹാൽ വഴങ്ങിയത്.

തന്റെ ഐ പി എൽ അരങ്ങേറ്റ മത്സരത്തിൽ ഏവരും പ്രതീക്ഷിച്ച പോലെ തകർപ്പൻ പ്രകടനമാണ് ദേവ്ദുത്ത് പടിക്കൽ കാഴ്ച്ചവെച്ചത്. 42 പന്തുകൾ നേരിട്ട പടിക്കൽ എട്ട് ഫോർ ഉൾപ്പെടെ 56 റൺസ് നേടിയാണ് പുറത്തായത്.