Skip to content

ബാറ്റിങിലും ബൗളിങിലും ഹീറോയായി മാർക്കസ് സ്റ്റോയിനിസ്

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ തകർപ്പൻ ഓൾറൗണ്ടർ പ്രകടനമാണ് ഡൽഹിയുടെ ഓസ്‌ട്രേലിയൻ താരം മാർക്കസ് സ്റ്റോയിനിസ് കാഴ്ച്ചവെച്ചത്. ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങി 87 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ട്ടമായ ഡൽഹിയെ 21 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സുമടക്കം 53 റൺസ് നേടിയ സ്റ്റോയിനിസാണ് 157 റൺസെന്ന പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. 20 പന്തിൽ നിന്നുമാണ് സ്റ്റോയിനിസ് തന്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്.

മറുപടി ബാറ്റിങിൽ അവസാന ഓവറിൽ 13 റൺസ് വേണമെന്നിരിക്കെ പന്തെറിയാനെത്തിയ സ്റ്റോയിനിസ് ആദ്യ മൂന്ന് പന്തിൽ 12 റൺസ് വഴങ്ങി ഹീറോയിൽ നിന്നും വില്ലനാകുമെന്ന് കരുതിയെങ്കിലും തുടർന്നുള്ള മൂന്ന് പന്തിൽ റൺസൊന്നും വഴങ്ങാതെ അഞ്ചാം പന്തിൽ 60 പന്തിൽ 89 റൺസ് നേടിയ മായങ്ക് അഗർവാളിനെയും അവസാന പന്തിൽ ക്രിസ് ജോർദാനെയും പുറത്താക്കി മത്സരം സൂപ്പറോവറിലേക്ക് എത്തിച്ചു.

അവസാന മൂന്നോവറിൽ നേരിട്ട 14 പന്തിൽ 49 റൺസ് സ്റ്റോയിനിസ് അടിച്ചുകൂട്ടി. 20 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ സ്റ്റോയിനിസ് ഡൽഹിയ്ക്ക് വേണ്ടി ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന നേട്ടവും സ്വന്തമാക്കി .