Skip to content

അന്ന് കൊൽക്കത്തയ്ക്കെതിരെ ഇന്ന് പഞ്ചാബിനെതിരെ, വീണ്ടും സൂപ്പറോവറിൽ രക്ഷകനായി റബാഡ

കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നുവെങ്കിൽ ഈ സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ വീണ്ടും സൂപ്പറോവറിൽ ഡൽഹി ക്യാപിറ്റൽസിന്റെ രക്ഷകനായിരിക്കുകയാണ് സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ കഗിസൊ റബാഡ.

കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ഡൽഹിയ്ക്ക് വേണ്ടി സൂപ്പറോവർ എറിഞ്ഞത് റബാഡയായിരുന്നു. 11 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ കൊൽക്കത്തയെ അന്ന് വെറും 7 റൺസ് എടുക്കാൻ മാത്രമേ റബാഡ അനുവദിച്ചുള്ളൂ.

അന്ന് മൂന്നാം പന്തിൽ റസ്സലിന്റെ കുറ്റി പിഴുതപ്പോൾ ഇക്കുറി രണ്ടാം പന്തിൽ കെ എൽ രാഹുലിനെയും മൂന്നാം പന്തിൽ നിക്കോളാസ് പൂറനേയും പുറത്താക്കി വെറും 2 റൺസ് മാത്രമാണ് സൂപ്പർ ഓവറിൽ റബാഡ വഴങ്ങിയത്.

ജസ്പ്രീത് ബുംറയ്ക്ക് ശേഷം ഐ പി എല്ലിൽ 2 സൂപ്പറോവർ എറിയുന്ന ബൗളർ കൂടിയാണ് റബാഡ അതിനൊപ്പം തന്നെ ഐ പി എല്ലിൽ സൂപ്പറോവറിൽ ഏറ്റവും കുറവ് റൺസ് വഴങ്ങുന്ന ബൗളറെന്ന നേട്ടവും റബാഡ സ്വന്തമാക്കി.