Skip to content

സൂപ്പറോവർ പോരാട്ടത്തിൽ പഞ്ചാബിനെ പരാജയപെടുത്തി ഡൽഹിയ്ക്ക് ആവേശവിജയം

സൂപ്പറോവറിലേക്ക് നീണ്ട ആവേശപോരാട്ടത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ പരാജയപെടുത്തി ഡൽഹി ക്യാപിറ്റൽസിന് വിജയതുടക്കം.

കഗിസോ റബാഡ എറിഞ്ഞ സൂപ്പറോവറിൽ 2 റൺസ് നേടാൻ മാത്രമേ കിങ്‌സ് ഇലവൻ പഞ്ചാബിന് സാധിച്ചുള്ളൂ. മറുപടി ബാറ്റിങിൽ രണ്ടാം പന്തിൽ തന്നെ ഡൽഹി ക്യാപിറ്റൽസ് വിജയം നേടി.

നേരത്തെ 158 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങി 55 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ട്ടപെട്ട പഞ്ചാബിനെ 60 പന്തിൽ 89 റൺസ് നേടിയ മായങ്ക് അഗർവാളാണ് മത്സരത്തിൽ തിരിച്ചെത്തിത്. അവസാന ഓവറിൽ 13 റൺസ് വേണമെന്നിരിക്കെ പന്തെറിയാനെത്തിയ സ്റ്റോയിനിസിനെതിരെ ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ 2 റൺസും മൂന്നാം പന്തിൽ ഫോറും നേടി സ്കോർ ഒപ്പമെത്തിച്ചുവെങ്കിലും അഞ്ചാം പന്തിൽ ഹെറ്റ്മയറിന് പിടിനൽകി അഗർവാൾ പുറത്താവുകയായിരുന്നു. അവസാന പന്തിൽ ക്രിസ് ജോർദാനെയും സ്റ്റോയിനിസ് പുറത്താക്കിയതോടെ മത്സരം സൂപ്പറോവറിലേക്ക് കടക്കുകയായിരുന്നു.

സൂപ്പറോവറിൽ ആദ്യ പന്തിൽ രണ്ട് റൺ വഴങ്ങിയ ശേഷം തൊട്ടടുത്ത പന്തുകളിൽ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുലിനെയും നിക്കോളാസ് പൂറനെയും കഗിസൊ റബാഡ പുറത്താക്കി.

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ 21 പന്തിൽ 53 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് മികച്ച സ്കോറിൽ എത്തിച്ചത്. ശ്രേയസ് അയ്യർ 32 പന്തിൽ 39 റൺസ് നേടി.