Skip to content

റെയ്നയുടെ അഭാവം ചെന്നൈ സൂപ്പർ കിങ്സിനെ ബാധിക്കും ; ഡീൻ ജോൺസ്

ഐ പി എൽ പതിമൂന്നാം സീസണിലെ സുരേഷ് റെയ്‌നയുടെ അഭാവം മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിനെ സാരമായി ബാധിക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ഡീൻ ജോൺസ്.

വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് ടൂർണമെന്റിൽ നിന്നും സുരേഷ് റെയ്‌ന പിന്മാറിയത്. സുരേഷ് റെയ്‌നയ്ക്ക് പകരക്കാരനെ കണ്ടെത്താൻ ടീമിന് ഇതുവരെയും സാധിച്ചിട്ടില്ല.

” റെയ്ന ഒരു ഇടംകയ്യൻ ബാറ്റ്‌സ്മാനാണ് സ്പിന്നർമാരെ നല്ല രീതിയിൽ നേരിടാൻ അവനറിയാം. ചെന്നൈയുടെ പോരായ്മയെന്തെന്നാൽ അവരുടെ ഭൂരിഭാഗം കളിക്കാരും വലംകയ്യൻ ബാറ്റ്‌സ്മാന്മാരാണ്. അതുകൊണ്ട് തന്നെ സ്പിന്നർമാർക്ക് അനുകൂലമായ സാഹചര്യങ്ങളിൽ ലെഗ് സ്പിന്നർമാരെ നേരിടുമ്പോൾ അവർക്ക് മികച്ച ഇടംകയ്യൻ ബാറ്റ്‌സ്മാന്മാരെ ആവശ്യമാണ് ” ഡീൻ ജോൺസ് പറഞ്ഞു.

മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഐ പി എൽ പതിമൂന്നാം സീസണിന് തുടക്കാമാകുന്നത്.

ചെന്നൈ സൂപ്പർ കിങ്‌സ് ടീം : എം എസ് ധോണി, അമ്പാട്ടി റായുഡു, കെ എം ആസിഫ്, ദീപക് ചഹാർ, ഡ്വെയ്ൻ ബ്രാവോ, ഫാഫ് ഡുപ്ലെസിസ്, ഇമ്രാൻ താഹിർ, കരൺ ശർമ്മ, കേദാർ ജാദവ്, ലുങ്കി എൻജിഡി, മിച്ചൽ സാന്റ്നർ, മോനു കുമാർ, മുരളി വിജയ്, രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്‌ക്വാദ്, ഷെയ്ൻ വാട്സൻ, ഷാർദുൽ താക്കൂർ, സാം കറൺ, പിയുഷ് ചൗള, ജോഷ് ഹേസൽവുഡ്, സായ് കിഷോർ