Skip to content

‘ ഈ പന്ത് എങ്ങനെ കളിക്കാനാണ് ‘ ആർച്ചറിന്റെ ഡെലിവറിയിൽ അമ്പരന്ന് സ്റ്റോയിനിസ് ; വീഡിയോ കാണാം

ആദ്യ ഏകദിനത്തിലെ മോശം പ്രകടനത്തിന് ശേഷം ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചർ തകർപ്പൻ പ്രകടനവുമായി രംഗത്ത്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ഓസ്‌ട്രേലിയയ്ക്കെതിരെ 24 റൺസ് ജയം ഇംഗ്ലണ്ട് നേടി, ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

ഏകദിന സീരീസിലെ രണ്ടാം മത്സരം ഇംഗ്ലണ്ട് ജയിച്ചതോടെ സീരീസ് 1-1 ന് സമനിലയിലാണ്. ഓപ്പണർ ഡേവിഡ് വാർണറിനെയും പിന്നാലെ ക്രീസിൽ എത്തിയ സ്റ്റോയിനിസിനെയും വീഴ്ത്തി മികച്ച തുടക്കമാണ് ആർച്ചർ ടീമിന് നൽകിയത്.

സ്റ്റോയിനിസ് ക്രീസിൽ കാലുറപ്പിക്കും മുമ്പേ , ആർച്ചർ അദ്ദേഹത്തിനെതിരെ ബൗൻസർ എറിഞ്ഞ് കുടിക്കുകയായിരുന്നു, അപ്രതീക്ഷിത ബൗൻസർ കണ്ട സ്റ്റോയിനിസും അമ്പരന്നു. ഡെലിവറി മനസ്സിലാക്കാൻ കഴിയാതെ വന്ന സ്റ്റോയിനിസ് തന്റെ ഷോട്ട് നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുകയും പന്ത് വായുവിൽ കളിക്കുകയും ഒടുവിൽ ക്യാച്ച് ആവുകയും ചെയ്തു.

https://twitter.com/englandcricket/status/1305190688708014083?s=19

എട്ടാം ഓവറിലാണ് സംഭവം, സ്റ്റോയിനിസ് 14 പന്തിൽ 9 റൺസ് നേടി മടങ്ങി. 232 റൺസ് പിന്തുടർന്ന ഓസ്‌ട്രേലിയ എട്ട് ഓവറിൽ 37/2 എന്ന നിലയിലേക്ക്. മൂന്നാം വിക്കറ്റിൽ നായകൻ ഫിഞ്ചും ലെബുഷെയ്നും ചേർന്ന് 107 റൺസിന്റെ പാർട്ണർഷിപ്പ് ഉയർത്തി, എന്നാൽ ലെബുഷെയ്ൻ എൽ.ബി.ഡബ്ല്യൂ വിലൂടെ പുറത്തായതോടെ കളി മാറി മറിയുകയായിരുന്നു.

മധ്യനിരയിൽ ആർക്കും ക്രീസിൽ നിലയുറപ്പികാനവാത്തത് തോൽവിയ്ക്ക് കാരണമായി. മിച്ചൽ മാർഷ്, മാക്‌സ്വെൽ ഒരു റൺസ് വീതം എടുത്ത് മടങ്ങി. വിക്കറ്റ് കീപ്പർ അലക്‌സ് കാരെ 36 റൺസ് നേടിയെങ്കിലും മത്സരം ഫിനിഷ് ചെയ്യാൻ താരത്തിനായില്ല. ഇംഗ്ലണ്ട് ബോളിങ് നിരയിൽ വോക്‌സും, സാം കരനും 3 വിക്കറ്റ് വീതവും നേടി.