Skip to content

ഐപിഎലിന്റെ 13 ആം സീസൺ ആര് നേടും ; കെവിൻ പീറ്റേഴ്സന്റെ പ്രവചനം ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിന് തുടക്കമാവാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്, ആരാധകരും ക്രിക്കറ്റ് ലോകവും ക്രിക്കറ്റ് ആരവത്തിന് ആവേശത്തോടെ കാത്തിരിക്കുകയാണ്. മുൻ ക്രിക്കറ്റ് കളിക്കാരും വിദഗ്ധരും യു‌എഇയിലേക്ക് ബ്രോഡ്കാസ്റ്റിംഗ് ടീമിന്റെ ഭാഗമാകാൻ എത്തിചേരുകയാണ്. മുൻ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ കെവിൻ പീറ്റേഴ്സണും ഐപി‌എൽ 2020 ന്റെ ഭാഗമായി ദുബായിലേക്ക് പറക്കുകയാണ്.ഐപിഎലിന്റെ ആവേശം പങ്കുവെച്ച് പീറ്റേഴ്സൻ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഇതുവരെ ഐപിഎൽ കിരീടം നേടാത്ത ഡൽഹി ക്യാപിറ്റൽസ് നേടുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.ശ്രേയസ് അയ്യർ നയിക്കുന്ന ഡൽഹി ടൂർണമെന്റ് കിരീടം ഇതുവരെ നേടാത്ത ബാംഗ്ലൂര് റോയല് ചലഞ്ചേഴ്സ് കിംഗ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകളിൽ ഉൾപ്പെടുന്ന ഒന്നാണ്. എന്നാൽ ഡൽഹിയുടെ കാര്യം ദയനീയമാണ്, അവർ ഐ‌പി‌എല്ലിന്റെ ഒരു ഫൈനലിൽ പോലും എത്തിയിട്ടില്ല.രവിചന്ദ്രൻ അശ്വിൻ, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ശിഖർ ധവാൻ, കഗിസോ റബാഡ, പൃഥ്വി ഷാ, ക്യാപ്റ്റൻ അയ്യർ തുടങ്ങീ മികച്ച താര നിരയാണ് ഇത്തവണ ഡൽഹിക്കുള്ളത്. ഇവരെ ശരിയായ രീതിയിൽ ഏകോപിപ്പിക്കാൻ മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങും ഒപ്പമുണ്ട്.