Skip to content

പീറ്റർ ഹാൻഡ്‌സ്കോംബ് മെൽബൺ സ്റ്റാർസിൽ നിന്നും ഹൊബാർട് ഹറികെയ്ൻസിലേക്ക്

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ പീറ്റർ ഹാൻഡ്‌സ്കോംബ് മെൽബൺ സ്റ്റാർസിൽ നിന്നും ഹൊബാർട് ഹറികെയ്ൻസിലേക്ക്. ബിഗ് ബാഷ് ലീഗിൽ ഒമ്പത് സീസണുകളിലും സ്റ്റാർസിന് വേണ്ടി കുപ്പായമണിഞ്ഞ ഹാൻഡ്‌സ്കോംബ് ഈ സീസൺ മുതൽ ഹൊബാർടിന് വേണ്ടിയായിരിക്കും കളിക്കുക. കരാർ പുതുക്കാൻ സ്റ്റാർസ് തയ്യാറാകത്തതിനെ തുടർന്നാണ് ഹാൻഡ്‌സ്കോംബ് ഹൊബാർടിലേക്ക് കൂടുമാറിയത്.

സ്റ്റാർസിന് വേണ്ടി 51 മത്സരങ്ങളിൽ നിന്നും 27.80 ശരാശരിയിൽ 834 റൺസ് ഹാൻഡ്‌സ്കോംബ് നേടിയിട്ടുണ്ട്.