Skip to content

ഐസിസി ടി20 റാങ്കിങിൽ ഓസ്‌ട്രേലിയ വീണ്ടും ഒന്നാമത്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലെ ആശ്വാസ വിജയത്തോടെ ഐസിസി ടി20 റാങ്കിങിൽ ഇംഗ്ലണ്ടിനെ പിന്തള്ളി ഓസ്‌ട്രേലിയ വീണ്ടും ഒന്നാമതെത്തി. നേരത്തെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപെട്ടതിന് പുറകെയാണ് ഓസ്‌ട്രേലിയക്ക് ഒന്നാം സ്ഥാനം നഷ്ട്ടമായത്. എന്നാൽ മൂന്നാം മത്സരത്തിലെ അഞ്ച് വിക്കറ്റിന്റെ വിജയത്തോടെ ഒന്നാം സ്ഥാനം വീണ്ടും തിരിച്ചുപിടിച്ചിരിക്കുകയാണ് ആരോൺ ഫിഞ്ചും കൂട്ടരും.

മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 146 റൺസിന്റെ വിജയലക്ഷ്യം 19.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിലാണ് ഓസ്‌ട്രേലിയ മറികടന്നത്. 36 പന്തിൽ 39 റൺസ് നേടിയ മിച്ചൽ മാർഷും 26 പന്തിൽ 39 റൺസ് നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചുമാണ് ഓസ്‌ട്രേലിയക്ക് ആശ്വാസ വിജയം സമ്മാനിച്ചത്.