Skip to content

ബെൻ സ്റ്റോക്സിന് ഐ പി എല്ലിലെ ആദ്യ ഘട്ട മത്സരങ്ങൾ നഷ്ട്ടമാകും

രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന് ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ ഘട്ട മത്സരങ്ങൾ നഷ്ട്ടമായേക്കും. നിലവിൽ ബ്രെയിൻ ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അച്ഛനോടൊപ്പം ന്യൂസിലാൻഡിലാണ് ബെൻ സ്റ്റോക്സ്. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ബെൻ സ്റ്റോക്സ് ന്യൂസിലാൻഡിലേക്ക് തിരിച്ചത്.

ന്യൂസിലാൻഡിലെ 14 ദിവസത്തെ ക്വാറന്റൈൻ അവസാനിച്ച ശേഷം ഇപ്പോൾ കുടുംബത്തോടൊപ്പം സമയം ചിലവിടുകയാണ് ബെൻ സ്റ്റോക്സ് അതിനാൽ തന്നെ ടീം മാനേജ്‌മെന്റ് ഉടനെ സ്റ്റോക്സിനെ ബന്ധപ്പെടുകയില്ലെന്നും താരത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾക്കാണ് ഇപ്പോൾ ടീം മാനേജ്‌മെന്റ് മുൻഗണന നൽകുന്നതെന്നും രാജസ്ഥാൻ റോയൽസിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.