Skip to content

വിജയത്തിലേക്ക് കുതിച്ചു, ഒടുവിൽ തകർച്ച ; ആദ്യ ടി20യിൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് വിജയം

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് 2 റൺസിന്റെ ആവേശകരമായ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 160 റൺസ് നേടാനെ സാധിച്ചുള്ളൂ.

ഓസ്‌ട്രേലിയക്ക് വേണ്ടി ഡേവിഡ് വാർണർ 47 പന്തിൽ 58 റൺസും ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 32 പന്തിൽ 46 റൺസും നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. 124/1 എന്ന ശക്തമായ നിലയിലായിരുന്നു ഓസ്‌ട്രേലിയ.

ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആർച്ചർ, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീതവും മാർക്ക് വുഡ് ഒരു വിക്കറ്റും നേടി.

നേരത്തെ ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 43 പന്തിൽ 66 റൺസ് നേടിയ ഡേവിഡ് മലാൻ, 32 പന്തിൽ 29 പന്തിൽ 44 റൺസ് നേടിയ ജോസ് ബട്ട്ലർ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 162 റൺസ് നേടിയത്.

ഓസ്‌ട്രേലിയക്ക് വേണ്ടി ആഷ്‌ടൺ അഗർ, ഗ്ലെൻ മാക്‌സ്‌വെൽ, കെയ്ൻ റിച്ചാർഡ്സൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും പാറ്റ് കമ്മിൻസ് ഒരു വിക്കറ്റും നേടി.