Skip to content

ഓസ്‌ട്രേലിയ ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം ; മത്സരസമയം, സാധ്യത ഇലവൻ അറിയാം

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ന് സൗത്താപ്ടണിൽ ആരംഭിക്കും . ഇന്ത്യൻ സമയം രാത്രി 10.30 നാണ് മത്സരം ആരംഭിക്കുന്നത്. പാകിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് ശേഷമാണ് ആതിഥേയരായ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ നേരിടാൻ ഒരുങ്ങുന്നത്. മറുഭാഗത്ത് നീണ്ട ആറ് മാസങ്ങൾക്ക് ശേഷമുള്ള ഓസ്‌ട്രേലിയയുടെ മത്സരമാണിത്.

ഇന്ത്യയിൽ സോണി സിക്സാണ് മത്സരം സംപ്രേഷണം ചെയ്യുന്നത്. സോണി ലൈവ് ആപ്പിലൂടെയും മത്സരം കാണുവാൻ സാധിക്കും.

ഓസ്‌ട്രേലിയ സാധ്യത ഇലവൻ ; ആരോൺ ഫിഞ്ച് (c), ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, അലക്‌സ് കാരി (wk), മാർക്കസ് സ്റ്റോയിനിസ്, ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, കെയ്ൻ റിച്ചാർഡ്‌സൺ, ആഡം സാംപ

ഇംഗ്ലണ്ട് സാധ്യത ഇലവൻ ; ജോണി ബെയർസ്റ്റോ (wk), ജോസ് ബട്ട്ലർ, ഡേവിഡ് മലാൻ, ഓയിൻ മോർഗൻ (c), സാം ബില്ലിങ്‌സ്, മൊയീൻ അലി, സാം കറൺ, ക്രിസ് ജോർദാൻ, ആദിൽ റഷീദ്, ജോഫ്രാ ആർച്ചർ, മാർക്ക് വുഡ്